Featured Sports

സഞ്ജുവിന്റെ സിക്സർ പതിച്ചത് മുഖത്ത്; ഗാലറിയിൽ കണ്ണീരോടെ യുവതി, ക്ഷമ ചോദിച്ച് താരം – വിഡിയോ

രണ്ടുകളി അല്‍പ്പം പതറിപ്പോയെങ്കിലും നാലാം മത്സരത്തില്‍ ഉജ്വലമായി തിരിച്ചുവന്ന മലയാളിതാരം സഞ്ജുസാംസന്റെ ഉശിരന്‍ ബാറ്റിംഗ് ആരാധകര്‍ എല്ലാവര്‍ക്കും സന്തോഷം കൊണ്ടുവന്നപ്പോള്‍ ഒരാള്‍ക്കുമാത്രം ആശ്വസിപ്പിക്കാന്‍ കഴിയാത്തവിധം ദു:ഖകരമായി. തകര്‍പ്പന്‍ ഒമ്പത് സിക്‌സറുകള്‍ പറത്തിയ സഞ്ജുവിന്റെ ഒരുസിക്‌സര്‍ വന്നുകൊണ്ടത് ആരാധികയുടെ മുഖത്തായിരുന്നു. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20യില്‍ സാംസണ്‍ ഒമ്പത് സിക്സറുകള്‍ പറത്തിയതില്‍ നാലാമത്തെ സിക്സറാണ് ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സില്‍ കാണികളെ തട്ടിയത്. ഇന്ത്യയുടെ ഇന്നിംഗ്സിന്റെ പത്താം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. ആ ഓവറിന്റെ മുന്‍ പന്തില്‍ സിക്സ് അടിച്ച Read More…

Crime Featured

ശ്രുതിയുടെ ഹണിട്രാപ്പില്‍ പെട്ടത് പൊലീസുകാരും; പരാതി നല്‍കിയാല്‍ പീഡനക്കേസില്‍ കുടുക്കും

കാസർകോട് പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം ഹണിട്രാപ്പില്‍പ്പെുത്തി പണം തട്ടിയെടുത്ത യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. കാസർകോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് തട്ടിപ്പിന് മേൽപറമ്പ് പൊലീസ് കേസെടുത്തത്. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട പൊയിനാച്ചി സ്വദേശി യുവാവിൽനിന്ന് പണവും സ്വർണവും തട്ടിയെടുത്ത പരാതിയിലാണ് കേസ്. ആളുകളുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൗഹൃദം സ്ഥാപിക്കുക. പരിചയപ്പെടുത്തുന്നത് സിവില്‍സര്‍വീസുകാരിയാണെന്നും ഐ.എസ്.ആർ.ഒയിൽ അസിസ്റ്റന്‍റ് എഞ്ചിനീയർ ആണെന്നുമൊക്കെ പറഞ്ഞായിരി്കും. തെളിവുകളും നല്‍കും. ഈ സൗഹൃദം ഉപയോഗിച്ചാണ് പണവും സ്വര്‍ണവും തട്ടിയെടുക്കുക. തട്ടിപ്പ് തിരിച്ചറിഞ്ഞാലും നാണക്കേട് ഓര്‍ത്ത് ആരും പ്രതികരിക്കാന്‍ തയാറാകില്ല. ഇതിന്റെ Read More…