സൗന്ദര്യം സംരക്ഷിക്കണം എന്ന് ആത്മാര്‍ത്ഥമായ ആഗ്രഹം ഉണ്ടെങ്കിലും സമയം ഇല്ല എന്നുള്ളതാണു പലരുടേയും പ്രശ്‌നം. ഏക ആശ്രയം ബ്യൂട്ടി പാര്‍ലറുകളാണ്. അതിനാകട്ടെ സമയവും പണവും കണ്ടെത്താന്‍ കഴിയുന്നുമില്ല. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ചര്‍മ്മത്തെ പ്രായത്തിന്റെ പിടിയില്‍ നിന്നു രക്ഷിക്കാന്‍ വേണ്ടി വീട്ടില്‍ തന്നെ അല്‍പ്പം സമയം നീക്കി വയ്ക്കണം. അങ്ങനെ നീക്കി വയ്ക്കുകയാണെങ്കില്‍ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ കഴിയും. അത്ഭുത ക്രീം എന്നു കേട്ട് അത്ഭുതപ്പെടുകയൊന്നും വേണ്ട… ഇതിനുവേണ്ട സംഗതികളൊക്കെ നിങ്ങളുടെ സ്വന്തം അടുക്കളയില്‍ തന്നെ ഉണ്ട്. Read More…
Tag: young
യൗവനം നിലനിര്‍ത്താന്‍ മെറ്റ്ഫോര്‍മിന് സാധിക്കുമോ? പ്രായം കുറയ്ക്കല്‍ അവകാശവാദത്തിന് പിന്നിലെ സത്യമിത്
പ്രമേഹ രോഗികള്‍ ഉപയോഗിക്കുന്ന ഗുളികയാണ് മെറ്റ്ഫോര്‍മിന്‍ . ഇന്ത്യയില്‍ 30 രൂപയില്‍ താഴെ ലഭിക്കുന്ന ഗുളിക ടൈപ്പ് 2 പ്രമേഹത്തിനാണ് നല്‍കിവരുന്നത്. എന്നാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും അപ്പുറം വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടാകുന്നത് തടയുന്നു. ഇതിലൂടെ വാര്‍ധക്യം പതിയെ ആക്കുമെന്നുമാണ് ചില ഗവേഷകര്‍ പറയുന്നത്. എന്നാല്‍ വാര്‍ധക്യം വൈകിപ്പിക്കാന്‍ ഗുളികയ്ക്ക് സാധിക്കുമോ? 1957 ല്‍ ഫ്രാന്‍സിലാണ് മെറ്റ്ഫോര്‍മിന്‍ ആദ്യമായി ഉപയോഗിക്കുന്നത്. ഈ ഗുളികയ്ക്ക് അടിസ്ഥാനമായത് ഗോട്ട്സ് റു എന്ന ചെടിയില്‍നിന്ന് ഉണ്ടാക്കുന്ന പച്ചമരുന്നാണ്. Read More…