Oddly News

500 മീറ്റർ മാത്രം ബാക്കി, ഫിനിഷിങ് ലൈനിന് തൊട്ടരികെ ദാരുണാന്ത്യം, മാരത്തണിനിടെ യുവതിക്ക് ദാരുണാന്ത്യം!

ദക്ഷിണ കൊറിയൻ റണ്ണിംഗ് ഇൻഫ്ലുവൻസറും കൈസ്റ്റ് (KAIST) ഗവേഷകയുമായ യൂ ജീ-വോൺ 2026-ലെ സിയോൾ റേസ് ഹാഫ് മാരത്തൺ പൂർത്തിയാക്കാൻ ഏതാനും മീറ്ററുകൾ മാത്രം ബാക്കിനിൽക്കെ കുഴഞ്ഞുവീണ് മരിച്ചു. അഡ്വാൻസ്ഡ് സെമികണ്ടക്ടർ ഗവേഷണത്തിനൊപ്പം ദീർഘദൂര ഓട്ടത്തിലും തിളങ്ങിയിരുന്ന 25-കാരിയായ ജീ-വോൺ, ഒക്ടോബർ 11-ന് നടന്ന 21 കിലോമീറ്റർ റേസിൽ 20.6 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ബോധരഹിതയായി വീണത്. റസൊണേറ്റ് വോയ്സസിന്റെ റിപ്പോർട്ട് പ്രകാരം, സ്ഥലത്തുണ്ടായിരുന്ന രക്ഷാപ്രവർത്തകർ ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകുകയും ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Read More…