യോഗയുടെ ജന്മഭൂമിയാണ് ഇന്ത്യ. പല വിദേശികളെയും ഇന്ത്യയിലേക്ക് ആകർഷിക്കുന്നത് തന്നെ യോഗയും ഇന്ത്യയുടെ പ്രകൃതിസൗന്ദര്യവും ഭൂപ്രകൃതിയും ഒക്കെയാണ്. യോഗയുടെ കാര്യത്തിലാണെങ്കില്‍ ഇന്ത്യയെ വെല്ലാൻ മറ്റൊരു രാജ്യമില്ല. എന്നാൽ ചില സമയങ്ങളിൽ ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് പറയുന്നത് കേട്ടിട്ടില്ലേ. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചരിത്രത്തിലാദ്യമായി ഏഷ്യൻ യോഗ സ്‌പോർട്‌സ് ഫെഡറേഷന്റെ ബോർഡ് അംഗമായി സൗദി അറേബ്യയിലെ രാജകുമാരി മഷാൽ ബിൻത് ഫൈസൽ അൽ സൗദ് നിയമിതയായി. ഏഷ്യൻ യോഗ സ്‌പോർട്‌സ് ഫെഡറേഷനിൽ Read More…
Tag: yoga
ആദ്യമായാണോ നിങ്ങള്‍ യോഗ ചെയ്യാന്‍ തുടങ്ങുന്നത് ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒന്നാണ് യോഗ. മറ്റ് വ്യായാമങ്ങളില്‍ നിന്ന് യോഗയെ വ്യത്യസ്ഥമാക്കുന്നതും ഈ ഗുണം തന്നെയാണ്. ശരീരത്തിന്റെ ആരോഗ്യം ഒരു പരിധി വരെ മനസിനെ ആശ്രയിച്ചുകൊണ്ടാണ് നിലനില്‍ക്കുന്നത്. മനസിനും ശരീരത്തിനും ഒരുപോലെ ഗുണം ലഭിക്കാന്‍ യോഗ തന്നെ തിരഞ്ഞെടുക്കണം. ചെറിയ പ്രായത്തില്‍ തന്നെയുള്ള ഓര്‍മ്മക്കുറവ്, പ്രായമാകുമ്പോള്‍ അല്‍ഷിമേഴ്‌സ് സംഭവിക്കാനുള്ള സാധ്യത എന്നിവ ഇല്ലാതാക്കാന്‍ യോഗ ചെയ്യുന്നതിലൂടെ സാധിക്കും. യോഗ ആദ്യമായി ചെയ്യാന്‍ തുടങ്ങുന്നവരാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….
മനസ് ശാന്തമാകാന്‍ ടെന്‍ഷന്‍ റിലീഫ് ടെക്‌നിക്‌സ്
ചെറിയ പ്രശ്‌നങ്ങള്‍ പോലും ചിലരെ അടിമുടി ഉലച്ചുകളയും. മറ്റുചിലര്‍ ഏത് വലിയ പ്രതിസന്ധിയെയും അനായാസം തരണം ചെയ്യും. പ്രശ്‌നങ്ങളില്‍ തളന്നുപോകാത്ത ഉറച്ച മനസുള്ളവര്‍ക്കേ ജീവിതത്തില്‍ അനായാസ വിജയം സാധ്യമാവുകയുള്ളൂ. ഈ മനക്കരുത്ത് രണ്ടു രീതിയില്‍ ഒരാളില്‍ രൂപപ്പെടാം. ഒന്ന് പാരമ്പര്യമായി ലഭിക്കുന്നതാണ്. പ്രതിസന്ധികളെ സധൈര്യം നേരിടാന്‍ കഴിയുന്നവരാണ് മാതാപിതാക്കളെങ്കില്‍ മക്കള്‍ക്കും ആ ഗുണം ലഭിക്കും. അല്ലെങ്കില്‍ അവര്‍ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നുവെന്ന് മക്കള്‍ കണ്ടും കേട്ടും പഠിക്കുന്നു. വളരെ വേഗം മാനസികമായി തളരുന്നകൂട്ടത്തിലാണ് അച്ഛനമ്മമാരെങ്കില്‍ കുട്ടികളിലും Read More…
മുകേഷ് അംബാനിയുടെ ഫിറ്റ്‌നസ് രഹസ്യം: യോഗ മുതല്‍ മദ്യവര്‍ജ്ജനം വരെ
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ഫിറ്റ്നസ് രഹസ്യങ്ങളറിയണ്ടേ? അദ്ദേഹത്തിന്റെ അച്ചടക്കത്തോടെയുള്ള ദിനചര്യയും ഭക്ഷണക്രമവുമാണ് അതില്‍ പ്രധാനം. യോഗയും മെഡിറ്റേഷനുമായി തന്റെ ദിവസം ആരംഭിക്കുന്നത് മുതല്‍ ലഘുഭക്ഷണം തിരഞ്ഞെടുക്കുന്നത് വരെ ആരോഗ്യത്തോടുള്ള അംബാനിയുടെ സമീപനം വ്യക്തമാക്കുന്നു. മുകേഷ് അംബാനിയുടെ ദൈനംദിന ജീവിതത്തില്‍ പിന്തുടരുന്ന ഫിറ്റ്‌നസ് രഹസ്യങ്ങള്‍ ഇതാ:
അമ്പമ്പോ… വമ്പന്‍ പാമ്പിനോടൊപ്പം യോഗ ചെയ്ത് യുവതി; വീഡിയോയ്ക്ക് കടുത്ത വിമര്‍ശനം
പാമ്പിനെ പേടിയില്ലാവര്‍ വിരളമാണ്. പാമ്പെന്ന് കേട്ടാല്‍ തന്നെ ഓടുന്നവരാണ് മിക്ക ആളുകളും. പാമ്പുകളെ പേടിയില്ലാതെ കൈകാര്യം ചെയ്യുന്നവരുടെ പല വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരം വീഡിയോകള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടാറുമുണ്ട്. ഇപ്പോള്‍ jenz_losangeles and lxrpythons എന്ന യൂസര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് വിമര്‍ശനം നേരിടുന്നത്. ഒരു വമ്പന്‍ പാമ്പിനോടൊപ്പം യോഗ ചെയ്യുകയാണ് യുവതി. സാധാരണ യോഗ ചെയ്യുന്നതു പോലെ തന്നെയാണ് യുവതി ചെയ്യുന്നത്. എന്നാല്‍ യുവതിയ്‌ക്കൊപ്പം പാമ്പിനെയും ഉപയോഗിച്ചതാണ് വീഡിയോ വിമര്‍ശനം Read More…
മാനസിക സമ്മര്‍ദത്തിലാണോ? ശാന്തരായി ഇരിക്കാന്‍ 5 മാര്‍ഗങ്ങള്‍
സാഹചര്യങ്ങള്‍ മോശമാകുമ്പോഴും സമാധാനം കൈവിടാതെ ശാന്തരായിരിക്കാന്‍ കഴിയുന്നത് ഒരു പ്രത്യേക കഴിവ് തന്നെയാണ്. ഇത് എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അത്തരത്തില്‍ ശാന്തരായിരിക്കാന്‍ ചില പൊടിക്കൈകള്‍ ഇത്. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ ശ്വാസം വലിച്ചെടുത്തശേഷം ഉള്ളില്‍ പിടിച്ചുവച്ച് അല്‍പ സമയങ്ങള്‍ക്ക് ശേഷം വായിലൂടെ പുറത്തുവിടുക. സ്ഥിരമായി ധ്യാനം ശീലമാക്കുക. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഇത് സഹായിക്കും. ജീവിതത്തില്‍ അടുക്കും ചിട്ടയും ഉണ്ടാകുന്നത് ഒരു പരിധിവരെ ശാന്തത കൈവരിക്കാന്‍ സഹായിക്കുന്നു. കാര്യങ്ങള്‍ മുന്‍ഗണനക്രമനുസരിച്ച് ചെയ്യുന്നതും ചെയ്ത് തീര്‍ക്കാനുള്ള ജോലികളുടെ ലിസ്‌റ്റ് തയാറാക്കുന്നതും Read More…
യോഗയും തെറ്റായ ശീലങ്ങളും
യോഗശാസ്ത്രത്തിന്റെ അടിസ്ഥാനശിലകളാണ് അഭ്യാസവും, വൈരാഗ്യവും, നിരന്തരമായ പരിശീലനവും, അനാസക്തിയും. നമ്മള്‍ യുദ്ധം ചെയ്യേണ്ടത് ഭൗതിക സമ്പത്തു വെട്ടിപ്പിടിക്കുന്നതിനുവേണ്ടിയല്ല. നമ്മുടെ തെറ്റായ ശീലങ്ങളോടാണ്. നമ്മുടെ പ്രകൃതിയിലേക്കുള്ള ഒഴുക്കിന് തെറ്റായ ശീലങ്ങള്‍ തടസ്സമാകുന്നുണ്ട്. നമ്മളില്‍ വേരുറച്ചുപോയ ആ ശീലങ്ങള്‍ എന്തെല്ലാമെന്ന് മനസ്സിലാക്കുകയും അതനുസരിച്ച് മാറ്റുകയും ചെയ്തില്ലെങ്കില്‍ ജീവിതത്തില്‍ നമ്മള്‍ പരാജയപ്പെട്ടുപോകും. ഇച്ഛകൊണ്ടുമാത്രം നമ്മള്‍ വിചാരിക്കുന്ന കാര്യങ്ങള്‍ നടക്കണമെന്നില്ല. ഇച്ഛ, ജ്ഞാനം, ക്രിയ ഇവ മൂന്നും കൂടിയെങ്കില്‍ മാത്രമേ ഏതു കര്‍മ്മവും നിര്‍വഹിക്കാന്‍ നമുക്കു സാധിക്കുകയുളളൂ. ഏതുകാര്യം ഇച്ഛിച്ചാലും അതിന്റെ സാദ്ധ്യതകളെപ്പറ്റിയും Read More…