ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖരന്‍ റെഡ്ഡിയുടെ ജീവിതവും രാഷ്ട്രീയ യാത്രയും വിവരിക്കുന്ന മമ്മൂട്ടി നായകനായ തെലുങ്ക് ചിത്രം ‘യാത്ര’ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. അതിന്റെ തുടര്‍ച്ചയായ രണ്ടാം ഭാഗത്ത് തമിഴ്‌നടന്‍ ജീവയും. ഇതാദ്യമായിട്ടാണ് മമ്മൂട്ടിയും ജീവയും ഒരുമിക്കുന്നത്. സിനിമാ പ്രേമികള്‍ക്കും രാഷ്ട്രീയ പ്രേമികള്‍ക്കും ഒരുപോലെ ആവേശത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ച യാത്ര 2 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ അനാച്ഛാദനത്തിന് ഒപ്പമാണ് പുതിയ സിനിമയുടെ പ്രഖ്യാപനവും. മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ജീവ എത്തുന്നത്. Read More…