വഡോദര: അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിനൊടുവില്‍ ആർസിബിയുടെ ബാറ്റിങ് കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ ഡൽഹി ക്യാപിറ്റല്‍സിന്റെ ബോളർമാർ തളര്‍ന്നപ്പോള്‍ ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് രണ്ടാം കിരീടം. തുടർച്ചയായ നാലാം തവണയും ഫൈനലിൽ കാലിടറി ഡൽഹി ക്യാപിറ്റൽസ് ‘നിർഭാഗ്യവതികളുടെ’ ടീമായി മാറി. കിരീടം ബാംഗ്ലൂരിലേക്ക് വീണ്ടും എത്തിച്ച് സ്മൃതി മന്ദാന ഒരിക്കൽക്കൂടി ചരിത്രം രചിച്ചു. ഇന്നലെ നടന്ന ഫൈനലില്‍ ആര്‍.സി.ബി. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനു Read More…
Tag: WPL 2026
തോൽവിയറിയാതെ ആര്‍.സി.ബി.; WPL ൽ ഗുജറാത്തിനെ തോൽപ്പിച്ച് മൂന്നാം ജയം, ശ്രേയങ്ക പാട്ടീലിന് അഞ്ചുവിക്കറ്റ്
മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യു.പി.എല്‍) ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗുജറാത്ത് ജയന്റ്‌സിനെതിരേ ജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു (ആര്‍.സി.ബി). ഇന്നലെ നടന്ന പോരാട്ടത്തില്‍ 32 റണ്ണിനാണ് ആര്‍.സി.ബി. വിജയതീരമണഞ്ഞത്. തോൽവിയറിയാതെ തുടർച്ചയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മൂന്നാം ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി. 20 ഓവറില്‍ ഏഴുവിക്കറ്റിന് 182 റണ്ണടിച്ചു. തുടക്കത്തില്‍ നാലുവിക്കറ്റിന് 43 റണ്ണെന്ന നിലയില്‍ പതറിയശേഷമാണ് അവര്‍ കൂറ്റന്‍ സ്‌കോറിലെത്തിയത്. മധ്യനിരയില്‍ രാധാ യാദവ് (47 പന്തില്‍ 66), റിച്ചാ ഘോഷ് Read More…
ഹർലീൻ ഡിയോളിന്റെ പ്രതികാരം! ഇന്നലെ റിട്ടയർ ഔട്ടാക്കി അപമാനിച്ചുവിട്ടു; ഇന്ന് വെടിക്കെട്ട് ഫിഫ്റ്റിയോടെ ടീമിന് ആദ്യജയം സമ്മാനിച്ചു
വനിതാ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മുംബൈ ഇന്ത്യൻസ്-യുപി വാരിയേഴ്‌സ് പോരാട്ടം ഇന്ത്യൻ ബാറ്റർ ഹര്‍ലീന്‍ ഡിയോളിന്റെ മധുരപ്രതികാരത്തിന്റെത് കൂടിയായിരുന്നു. മത്സരത്തിൽ 20 ഓവറിൽ മുംബൈ ഉയർത്തിയ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എന്ന വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് യുപി മറികടക്കുമ്പോൾ, യുപിയുടെ ടോപ് സ്കോററായത് ഹർലീൻ ഡിയോളായിരുന്നു. വെറും 39 പന്തിൽ 12 ഫോറുകൾ അടക്കം 64 റൺസാണ് താരം പുറത്താകാതെ നേടിയത്. ഡിയോളിന്റെ മികവ് ഒന്ന് കൊണ്ടുമാത്രമാണ് ശക്തരായ Read More…



