ആരോഗ്യ ഇന്‍ഷുറന്‍സ്, വാഹന ഇന്‍ഷുറന്‍സ് എന്നതൊക്കെ ഇന്ന് സര്‍വ്വ സാധാരണമായ കാര്യമാണ്. അത്തരത്തില്‍ ഒരു ഇന്‍ഷുറന്‍സ് ആശയവുമായി എത്തിയിരിയ്ക്കുകയാണ് ഒരു സംരംഭകന്. പ്രണയബന്ധത്തില്‍ ഇന്‍ഷുറന്‍സുമായാണ് ഇദ്ദേഹം എത്തിയിരിയ്ക്കുന്നത്. റിലേഷന്‍ഷിപ്പ് ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാള്‍ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലോകത്തിലെ ആദ്യ റിലേഷന്‍ഷിപ്പ് ഇന്‍ഷുറന്‍സ് പോളിസിയാണിതെന്ന് ഇവര്‍ അവകാശപ്പെടുന്നത്. ദമ്പതികള്‍ക്ക് അവരുടെ ബന്ധം ദീര്‍ഘനാളത്തേക്ക് ഉറപ്പിക്കാന്‍ സഹായിക്കുന്ന ഒരു സവിശേഷ കവറേജ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നതാണ് ഈ സംരംഭമെന്ന് സിക്കിലോവ് എന്ന വെസ്സൈറ്റില്‍ Read More…