ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ രണ്ട് ഷെഡ്യൂളിലും ഫൈനല്‍ കളിച്ച ഇന്ത്യയ്ക്ക് പക്ഷേ മൂന്നാം പതിപ്പില്‍ തുടക്കത്തില്‍ കിട്ടിയിരിക്കുന്ന തോല്‍വികള്‍ തിരിച്ചടിയാകുമോ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏറ്റ തോല്‍വിയോടെ ടീം ഇന്ത്യ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തോല്‍വി ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഓരോ മത്സരവും ഫൈനലിലേക്കുള്ള സാധ്യതയെ മാറ്റിമറിക്കുന്നതിനാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കോച്ച് രാഹുല്‍ ദ്രാവിഡും പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ തിരിച്ചുവരാന്‍ തന്ത്രങ്ങള്‍ Read More…