Sports

സര്‍വ്വതും പിഴച്ചു, കലാശപ്പോരില്‍ ഇന്ത്യയെയും ഓസീസ് പഠിപ്പിച്ചു; കപ്പ് കൈവിട്ട് നീലക്കടുവകള്‍

അഹമ്മദാബാദ്: ബാറ്റിംഗിലും ബൗളിംഗിലും ഈ ലോകകപ്പില്‍ ഇതുവരെ കാണാത്ത ഒരു ഇന്ത്യന്‍ ടീമിനെ കണ്ട മത്സരത്തില്‍ ഓസ്ട്രേലിയയോട് ആറു വിക്കറ്റിന് തോറ്റ് ഇന്ത്യ ലോകകപ്പ് കൈവിട്ടു. നിര്‍ണ്ണായക ഫൈനലില്‍ സെഞ്ച്വറിയുമായി ആതിഥേയ ടീമിനെ കിരീടത്തിലേക്ക് നയിച്ച് ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡ് ഇന്ത്യയുടെ വിധി കുറിച്ചു. കലാശപ്പോരില്‍ സ്വന്തം ടീമിന്റെ വിജയം കാണാനെത്തിയ 1,30,000 കാണികള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ ബാറ്റിംഗും ബൗളിംഗും ഒരുപോലെ പാളി. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഓസീസ് ഇന്ത്യയെ 240 റണ്‍സിന് ചുരുട്ടിക്കെട്ടിയപ്പോള്‍ Read More…

Sports

ലോകകപ്പിലെ ഇന്ത്യയുടെ 40 വര്‍ഷം ; കളിച്ചത് നാലു ഫൈനലുകള്‍, രണ്ടു കിരീടങ്ങള്‍

ഈ ലോകപ്പില്‍ ന്യൂസിലന്റിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലേക്ക് കടന്നതോടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യ കളിക്കാനൊരുങ്ങുന്ന നാലാമത്തെ ലോകകപ്പ് ഫൈനലിലേക്കാണ് നീലക്കടുവകള്‍ പ്രവേശിച്ചത്. രണ്ടു തവണ കിരീടം നേടിയപ്പോള്‍ ഒരു തവണ ഓസ്‌ട്രേലിയയോട് തോല്‍ക്കുകയും ചെയ്തു. 1983ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ലോര്‍ഡ്‌സില്‍ ഒന്നുമില്ലായ്മയില്‍ നിന്നും ഇന്ത്യ ഒരു കപ്പുയര്‍ത്തി ചരിത്രമെഴുതി. കപിലിന്റെ നേതൃത്വത്തിലുള്ള ചെകുത്താന്മാര്‍ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെസ്റ്റിന്‍ഡീസിനെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 54.4 ഓവറില്‍ 183 റണ്‍സിന് പുറത്തായി. ക്രിസ് ശ്രീകാന്ത്, Read More…

Sports

‘ഓസ്‌ട്രേലിയ ഇന്ത്യയെ 385 റണ്‍സിന് തോല്‍പ്പിക്കും; ആദ്യം ബാറ്റ് ചെയ്യുന്ന കങ്കാരുക്കള്‍ രണ്ടിന് 450 എടുക്കും; ഇന്ത്യ 65 ന് പുറത്താകും’

ലോകത്തെ ഏറ്റവും മികച്ച ഏകദിന ടീമിനെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. വെല്ലുവിളികള്‍ നിറഞ്ഞ ടൂര്‍ണമെന്റില്‍ എല്ലാ മത്സരങ്ങളും ജയിച്ച് കലാശപ്പോരിനിറങ്ങുന്ന ഇന്ത്യയ്ക്ക് എതിരാളികള്‍ പ്രൊഫഷണലിസത്തിന്റെ തമ്പുരാക്കന്മാരായ ഓസ്‌ട്രേലിയയാണ്. ഇന്ത്യ ഏറ്റവും ഫേവറിറ്റുകളായ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയുടെ വിജയം പ്രവചിച്ച് ഓസീസ് താരം മിച്ചല്‍ മാഷ് നടത്തിയ ഒരു പഴയ പ്രവചനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി ഓടുന്നുണ്ട്. ഓസ്‌ട്രേലിയ ഇന്ത്യയെ 385 റണ്‍സിന് പരാജയപ്പെടുത്തുമെന്ന് മാര്‍ഷ് പരിഹാസരൂപേണെ നടത്തിയ പ്രവചനമാണ് ശ്രദ്ധേയമാകുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 450-2 Read More…