Fitness

മസില്‍ പെരുപ്പിക്കാനും നിലനിര്‍ത്താനും ആഗ്രഹിക്കുന്നവരാണോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

മസില്‍ വളര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനുമായി എന്തെല്ലാം ചെയ്യണം. എന്തൊക്കെ കഴിക്കാം. ഭക്ഷണത്തില്‍ എന്തെല്ലാം ഒഴിവാക്കണമെന്നതില്‍ ഒരു ധാരണ അത്യാവശ്യമാണ്. പേശികളുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും വൈറ്റമീനുമൊക്കെ സഹായകമാണ്. മാംസം പ്രോട്ടീനിന്റെ സ്രോതസ്സുകളില്‍ ഒന്നാണ്. ഇത് പേശികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. സംസ്‌ക്കരിച്ച മാംസവും ചുവന്ന മാംസവും ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും അര്‍ബുദത്തിന്റെ സാധ്യതയും കുറയ്ക്കുന്നു. തൊലിയുരിച്ച ചിക്കന്‍ പോലുള്ള പക്ഷി മാംസത്തിലുള്ള ലീന്‍ പ്രോട്ടീനുകളെ ആശ്രയിക്കുന്നത് നന്നായിരിക്കും. പേശി വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ കൊഴുപ്പ് അത്യാവശ്യമാണ്. നട്‌സ് , നട് ബട്ടര്‍, അവോക്കാഡോ Read More…

Fitness

മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വ്യായാമം

നിത്യേനയുണ്ടാകുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ പോലും വേണ്ടതിലധികം മാനസിക സമ്മര്‍ദ്ദം ഒരാള്‍ക്ക് സമ്മാനിക്കുന്നുണ്ട്. വാസ്തവത്തില്‍ കൗമാരക്കാരില്‍ തുടങ്ങി പ്രായമുള്ള ആളുകള്‍ വരെയുള്ള എല്ലാവരും തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമ്മര്‍ദ്ദ ലക്ഷണങ്ങളെ നേരിടുന്നവരാണ് എന്ന് കണക്കാക്കിയിരിക്കുന്നു. സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. ഒഴിവാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ നീണ്ടുനില്‍ക്കുന്ന സമ്മര്‍ദ്ദം നിങ്ങളുടെ Read More…

Fitness

മഴക്കാലത്ത് വ്യായാമം ചെയ്യാന്‍ മടിയാണോ? ഇങ്ങനെ ചെയ്തു നോക്കൂ…

മഴക്കാലമാകുമ്പോള്‍ പൊതുവെ പലര്‍ക്കും വ്യായാമങ്ങള്‍ ചെയ്യാന്‍ മടി ഉണ്ടാകുന്ന സമയമാണ്. രാവിലെ നേരത്തെ എഴുന്നേറ്റ് ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാനും നടക്കാന്‍ പോകാനുമൊക്കെ പലര്‍ക്കും മടിയായിരിയ്ക്കും. ജീവിതശൈലിയിലെ മാറ്റങ്ങള്‍ക്കൊപ്പം മറ്റ് വ്യായാമങ്ങള്‍ ഇല്ലാതായാല്‍ അത് ആരോഗ്യത്തെ മോശമായി ബാധിക്കും. മഴക്കാലം ആകുമ്പോള്‍ പുറത്ത് പോയി വര്‍ക്കൗട്ട് ചെയ്യുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. മഴക്കാലത്ത് വര്‍ക്കൗട്ട് എളുപ്പത്തില്‍ ചെയ്യാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….

Crime

ട്രെഡ്മില്ലില്‍ നിന്ന് തെറിച്ചുവീണത് ജനലിലൂടെ താഴേക്ക്; 22കാരിക്ക് ദാരുണാന്ത്യം

ജക്കാര്‍ത്ത: ജിമ്മില്‍ ട്രെഡ്മില്ലില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ട്രെഡ്മില്ലില്‍ നിന്ന് തെറിച്ചുവീണ യുവതി മരിച്ചു. മൂന്നുനില കെട്ടിടത്തില്‍ നിന്നാണ് വീണത്. ട്രെഡ്മില്ലിനു പിന്നിലുണ്ടായിരുന്ന ജനലിലൂടെയാണ് യുവതി താഴേക്ക് തെറിച്ചുവീണത്. ഇന്‍ഡോനേഷ്യയിലെ വെസ്റ്റ് കലിമന്റനിലെ പോണ്ടിയാനക്കിലില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ട്രെഡ്മില്ലില്‍ നിന്ന് യുവതി തൂവാല കൊണ്ട് മുഖം തുടയ്ക്കുന്നതിനിടെയായിരുന്നു അപകടം. ഇതിനിടെ പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെട്ട യുവതി തെറിച്ച് വീണത് ജനലിലേക്കാണ്. തുറന്നുകിടന്ന ജനലിലൂടെ യുവതി താഴേയ്ക്ക് വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ജനലിന്റെ ഫ്രെയിമില്‍ Read More…

Celebrity

വേള്‍ഡ് വൈഡ് ഫുഡ് അടി എന്നിട്ട് ഹെവി വര്‍ക്കൗട്ട്, അമ്പാനെ കൊള്ളാം.. വര്‍ക്കൗട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് റിമി ടോമി

തന്റെ വര്‍ക്കൗട്ടിനിടെയുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഗായിക റിമി ടോമി. ” ആത്മവിശ്വാസം നിങ്ങളെ കൂടുതല്‍ ആകര്‍ഷണീയരാക്കും. നിങ്ങളെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും പ്രവൃത്തികള്‍ ആസ്വദിച്ചുകൊണ്ടേയിരിക്കു. അത് വീടിനകത്തോ പുറത്തോ ഉള്ളതായിരിക്കട്ടെ” എന്ന മനോഹരമായ അടിക്കുറിപ്പോടെയായിരുന്നു റിമി ചിത്രങ്ങള്‍ പങ്കുവച്ചത്. റിമിയുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലാണ്. പലവര്‍ക്കും റിമി ഫിറ്റ്‌നെസ്സ് നിലനിര്‍ത്തുന്നതിന്റെ രഹസ്യം അറിയാനാണ് താത്പര്യം.’ വേള്‍ഡ് വൈഡ് ഫുഡ് അടി എന്നിട്ട് ഹെവി വര്‍കൗട്ട് അമ്പാനെ കൊള്ളാം’ ‘ ഏതാ ഈ കൊച്ചുകുട്ടി റിമിയുടെ അനിയത്തിയാണോ? തുടങ്ങിയ Read More…

Fitness

40 കഴിഞ്ഞ സ്ത്രീകള്‍ വ്യായാമം ചെയ്യുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം

പ്രായം കൂടുന്തോറും എല്ലാവരേയും അലട്ടുന്ന ഒരു കാര്യമാണ് ശാരീരിക പ്രശ്‌നങ്ങള്‍. 40 വയസ് കഴിയുമ്പോള്‍ മുതല്‍ സ്ത്രീകള്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധ കൊടുക്കണം. കൃത്യമായ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിനും ഉന്മേഷത്തിനുമൊക്കെ ഏറെ നല്ലതാണ്. എന്നാല്‍ ഒരു പ്രായം കഴിയുമ്പോള്‍ അമിതമായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. 40 കഴിഞ്ഞ സ്ത്രീകള്‍ വ്യായാമം ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് അറിയാം….

Fitness

വ്യായാമത്തിന്റെ ഗുണങ്ങളെ ഇല്ലാതാക്കും; ഓട്ടം കഴിഞ്ഞു വന്നാല്‍ ഒരിക്കലും ഈ കാര്യങ്ങള്‍ ചെയ്യരുത്

വ്യായാമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓട്ടം. മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍സ് ഓട്ടത്തിലൂടെ ശരീരത്തില്‍ ഉല്പാദിക്കപ്പെടുന്നുണ്ട് എന്നതാണ് ഇതിന്റെ ഗുണം. ശാരീരികമായും മാനസികമായും വളരെ ഉന്മേഷം നല്‍കുവാനും ഓട്ടത്തിന് കഴിവുണ്ട്. ദീര്‍ഘനേരമുള്ള ഓട്ടത്തിന് പോകുന്നവര്‍ ഉണ്ട്. എന്നാല്‍ വ്യായാമത്തിന്റെ ഗുണങ്ങളെ തന്നെ ഇല്ലാതാക്കുന്ന ഓട്ടം കഴിഞ്ഞു വന്നാല്‍ ഒരിക്കലും ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…

Healthy Food

വ്യായാമം ചെയ്യുന്നതിന് മുമ്പ് ഒരിയ്ക്കലും ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല

ഭക്ഷണം കഴിച്ച ശേഷം ഉടന്‍ തന്നെ വ്യായാമം ചെയ്യാന്‍ പാടില്ല. വ്യായാമം ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇത് ചെയ്യാന്‍ സമയവും സന്ദര്‍ഭവും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണം കഴിച്ചയുടന്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടാല്‍ ദഹനം മെച്ചപ്പെടുമെന്ന് പലരും വിശ്വസിക്കാറുണ്ട്. എന്നാല്‍ ഇതൊരു തെറ്റിദ്ധാരണയാണ്. ഭക്ഷണം കഴിച്ചയുടന്‍ തന്നെ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് ദഹനത്തെ തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ വ്യായാമം ചെയ്യുന്നതിന് മുമ്പ് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് മനസിലാക്കാം…