കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണയുടെ (26) രൂപം തടിയിൽ കൊത്തിയെടുത്ത് മാതാവ് രേഷ്മ അന്ത്യകർമ്മങ്ങൾ നടത്തി. കാണാതായ മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷകൾ അസ്തമിച്ചതോടെയാണ് ഹൃദയം തകരുന്ന വേദനയോടെ രേഷ്മ ഈ തീരുമാനത്തിലേക്ക് എത്തിയത്. കഴിഞ്ഞ ജൂലൈ 31-ന് പുലർച്ചെയാണ് ഗൗതം ഉൾപ്പെടെ 14 പേർ സഞ്ചരിച്ചിരുന്ന വള്ളം ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞത്. അപകടത്തിൽ ഗൗതമിന്റെ പിതാവ് രാധാകൃഷ്ണനും (46) മുത്തശ്ശൻ യു. രാജീവനും (74) മരണപ്പെട്ടിരുന്നു. ഭർത്താവും പിതാവും Read More…

