ഹിജാബ് ധരിക്കാതെ തത്സമയം സംപ്രേഷണം ചെയ്ത കൺസേർട്ടിൽ പങ്കെടുത്തതിന് ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ വിധിച്ചതായി റിപ്പോർട്ട്. സംഭവം ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും കലാസ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ആഗോള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്. മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും നൽകുന്ന വിവരങ്ങൾ പ്രകാരം, 29 വയസ്സുള്ള ഗായികയ്ക്ക് ഇറാനിലെ കോം പ്രവിശ്യയിലെ ഒരു ക്രിമിനൽ കോടതിയാണ് ഈ ശിക്ഷ വിധിച്ചത്. 2024-ൽ അവരുടെ യൂട്യൂബ് ചാനലിലൂടെ ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഒരു പ്രകടനത്തിന്റെ പേരിലാണ് ഈ നടപടി. Read More…
Tag: WomensRights
പേര് ‘നാരിശക്തി’, നിലപാട് വിചിത്രം; സ്ലീവ്‌ലെസ്സ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ വേദിയിൽ കയറ്റിയില്ല- വീഡിയോ
ഡൽഹി സർവകലാശാലയിലെ (DU) ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിൽ നടന്ന ‘നാരി ശക്തി’ (സ്ത്രീ ശാക്തീകരണം) എന്ന വിഷയത്തിലുള്ള ഒരു പരിപാടിക്കിടെ, സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചതിന്റെ പേരിൽ വേദിയിൽ പ്രവേശനം നിഷേധിക്കപ്പെട്ടതായി വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ. ദൗലത്ത് റാം കോളേജിലെ വിദ്യാർത്ഥിനിയായ സാറ ശർമ്മ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. സ്ത്രീകൾക്ക് മാത്രം പ്രാധാന്യം നൽകി സംഘടിപ്പിച്ച ഈ പരിപാടിയിൽ കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയായിരുന്നു മുഖ്യാതിഥി. പരിപാടിയിലെ ജഡ്ജിമാരെ ആദരിക്കുന്നതിനായി ക്ഷണിക്കപ്പെട്ട സാറയോട്, Read More…


