Fitness

ഓടാന്‍ പോകുന്ന സ്ത്രീകളാണോ നിങ്ങള്‍? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

വ്യായാമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓട്ടം. മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍സ് ഓട്ടത്തിലൂടെ ശരീരത്തില്‍ ഉല്പാദിക്കപ്പെടുന്നുണ്ട് എന്നതാണ് ഇതിന്റെ ഗുണം. ശാരീരികമായും മാനസികമായും വളരെ ഉന്മേഷം നല്‍കുവാനും ഓട്ടത്തിന് കഴിവുണ്ട്. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്ക് ഓട്ടം എന്ന വ്യായാമം അത്ര എളുപ്പമല്ല. ഒരു സ്ത്രീയെന്ന നിലയില്‍, നിങ്ങളുടെ ഓട്ടം ആരംഭിക്കുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം…. * തുടകള്‍ തമ്മില്‍ ഉരയുന്നത് – നമ്മളില്‍ ഭൂരിഭാഗവും തുടകള്‍ തമ്മില്‍ ഉരഞ്ഞ് പൊട്ടുന്ന അവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ സ്തനം, മുലക്കണ്ണ്, Read More…

Good News

അന്ന് ലണ്ടന്‍ നഗരത്തിനെ ഞെട്ടിച്ച് ബസിന്റെ ഡ്രൈവറായി; പ്രചോദനമായി ആദ്യ വനിതാ ഡ്രൈവര്‍ ജില്‍ വിന്നര്‍

ഒരിക്കല്‍ ലണ്ടന്‍ നഗരത്തിലെ ഒരു ബസ്സിന്റെ ഡ്രൈവിങ് സീറ്റില്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് ഒരു പെണ്‍കുട്ടി കയറിയിരുന്നു. ഇത് നടക്കുന്നത് ഏതാണ്ട് 50 വര്‍ഷത്തിന് മുമ്പാണ്. അങ്ങനെ ലണ്ടന്‍ പാസഞ്ചര്‍ ബസുകളുടെ ആദ്യ വനിതാ ഡ്രൈവറായി ജില്‍വിനര്‍ മാറി. കുഞ്ഞ് ജില്ലിന്റെ വലിയ ആഗ്രഹമായിരുന്നു ബസ് ഡ്രൈവറാകുകയെന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് പാസഞ്ചര്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവാദമില്ലായിരുന്ന കാലത്ത് ജില്ലിന്റെ ഈ ആഗ്രഹവും നിശ്ബ്ദമായി. എന്നാലും സ്വപ്‌നം വിട്ടുകളയാന്‍ ജിൽ തയ്യാറായിരുന്നില്ല. 1974 ല്‍ ജില്‍ ഒരു ലണ്ടന്‍ Read More…

Good News

യു.പി.യിലെ ഗ്രാമത്തിൽ നിന്ന് ബെക്കിങ്ഹാം കൊട്ടാരത്തിലേക്ക്; 18 വയസുകാരി അമ്മയുടെ ഇ–റിക്ഷ വിജയഗാഥ

ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആരതിയെന്ന ആദ്യത്തെ വനിത പിങ്ക് – ഇ റിക്ഷാ ഡ്രൈവർ അധികമാരും തന്നെ അറിയാത്ത സാധാരണ പെണ്‍കുട്ടിയായിരുന്നു, ഇംഗ്ലണ്ടിലെ ബക്കിങ്ഹാം കൊട്ടാരത്തിലേക്കു ക്ഷണിക്കപ്പെടുന്നതുവരെ. ലണ്ടനിലെ അമല്‍ ക്ലൂണി വനിതാ ശാക്തികരണ പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ആരതി എന്ന പെണ്‍കുട്ടിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത് സ്ത്രീ ശാക്തീകരണത്തിന്റെ പ്രധാന കണ്ണിയായതിനാലാണ്.കഴിഞ്ഞ വര്‍ഷമാണ് ആരതി പിങ്ക് റിക്ഷ പദ്ധതിയില്‍ അംഗമായത് . പിങ്ക് റിക്ഷയിൽ പ്രവര്‍ത്തിച്ച് മറ്റ് പെണ്‍കുട്ടികളെ പ്രചോദിപ്പിച്ചതിനാണ് ആരതിക്ക് ഈ പുരസ്‌കാരം ലഭിച്ചത്. Read More…

Good News

ഇരുകാലുകളും തളര്‍ന്നെങ്കിലും ആത്മവിശ്വാസത്തോടെ രാധ; ഫുഡ് ഡെലിവറി ഗേള്‍, പ്രചോദനം ഈ ജീവിതം

ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സാധാരണക്കാരെ പോലെ ജോലി ലഭിക്കുകയെന്നത് അല്‍പ്പം പ്രയാസമാണ്. എന്നാല്‍ അതൊരിക്കലും അസാധ്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബിഹാര്‍ സ്വദേശിയായ രാധാകുമാരി. ജന്മനാ പോളിയോ ബാധിതയായ രാധയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ സാധിക്കില്ല. ഇരുന്നുകൊണ്ട് നിരങ്ങി നീങ്ങിയാണ് ഇവരുടെ ജീവിതം. എന്നാല്‍ ഈ അവസ്ഥയില്‍ മനംനൊന്ത് വീട്ടില്‍ ഒതുങ്ങികൂടാനായി ഒരിക്കലും രാധ തയ്യാറായിരുന്നില്ല. അതിനെ ധൈര്യപൂര്‍വ്വം മറികടന്ന് സാധാരണ ജീവിതം നയിക്കുന്നതിനായി അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ രാധയ്ക്ക് ലഭിച്ചത് ഫുഡ് ഡെലിവറി ഗേളായി . പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന Read More…

Good News

ഭർതൃവീട്ടിലെ 8വർഷത്തെ പീഡനം, വിവാഹമോചിതയായ പുത്രിയെ ബാൻഡ് മേളത്തോടെ ആനയിച്ച് ആഘോഷമാക്കി കുടുംബം

കാലം ഏറെ മാറിയിരിക്കുന്നു, ഇപ്പോള്‍ എന്തിനും ഏതിനും ആഘോഷമാണ് ഒരു ട്രെന്റ്. വിവാഹം ഒരു ആഘോഷവേളയാണ് എന്നാല്‍ ഇവിടെ ഒരു കുടുംബം മകളുടെ വിവാഹമോചനവും വന്‍ ആഘോഷമാക്കിമാറ്റിയിരിക്കുകയാണ്.വിവാഹമോചനം നേടിയ ഉര്‍വിയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. വിവാഹത്തിന്റെ സമയത്ത് ഉര്‍വി ധരിച്ച ദുപ്പട്ട ഭര്‍ത്താവിന്റെ ഗെയ്റ്റിന് മുകളില്‍ തൂക്കിയിട്ടതിന് ശേഷമാണ് മകളെ കുടുംബം ആഘോഷമായി തിരികെ കൊണ്ടുവന്നത്. ബിഎസ്എൻഎല്ലിലെ ജീവനക്കാരനായിരുന്ന അനില്‍ കുമാറും കുടുംബവുമാണ് വിവാഹമോചിതയായ മകള്‍ ഉർവിയെ ആഘോഷപൂർവം സ്വന്തം വീട്ടിലേയ്ക്ക് Read More…

Lifestyle

ഇക്കാര്യത്തില്‍ സ്ത്രീകള്‍ ‘ലാസ്റ്റ്’ മതി; സ്ത്രീകള്‍ കൂടുതല്‍ സമയം ഉറങ്ങണമെന്ന് ആരോഗ്യ വിദഗ്ധര്‍

ഉറക്കം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഉറക്കകുറവ് മൂലം നമ്മള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. പക്ഷെ ഉറക്കത്തിന് ഒരു സ്ത്രീപക്ഷം കൂടിയുണ്ട് കേട്ടോ. ഉറക്കത്തിലും കുറച്ച് അധികം സമയം സ്ത്രീകള്‍ക്ക് സംവരണം ചെയ്യണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. പ്രായമായവര്‍ക്ക് 7- 8 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ഈ ഉറക്കം മതിയാകില്ലെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടികാണിക്കുന്നത്. അതിന് കാരണങ്ങളുമുണ്ട്. സ്ത്രീകളുടെ മസ്തിഷ്‌കം വ്യത്യസ്തവും പുരുഷന്മാരേക്കാള്‍ സങ്കീര്‍ണവുമായതാണ് ഒരു കാരണം. അവര്‍ മള്‍ട്ടിടാസ്‌ക് Read More…

Oddly News

ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് മാനേജരെ പഞ്ഞിക്കിട്ട് യുവതി ; വീഡിയോ വൈറല്‍

ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് മാനേജരുമായി തല്ലുണ്ടാക്കുന്ന ജീവനക്കാരിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷക്കോരിയ എല്ലി എന്ന യുവതിയാണ് വീഡിയോയിലുള്ളത്. അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തിലെ ഒരു കോഫി ഷോപ്പിലെ വീഡിയോയാണ് പുറത്ത് വന്നത്. ‘എന്റെ സാധനങ്ങള്‍ തരൂ’ എന്നാവശ്യപ്പെട്ട് യുവതി കോഫി ഷോപ്പിലെ സ്റ്റോറിന്റെ പുറകിലേക്ക് പോകുന്നു. അവിടെയുള്ളവര്‍ അവളെ തള്ളി മാറ്റുന്നത് കാണാം. യുവതി കസേരയെടുത്ത് മാനേജരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, പെട്ടെന്ന് മറ്റൊരാള്‍ ഇടപെട്ട് കസേര വാങ്ങിവച്ചു. ഇതിനിടെ ചിലര്‍ അവളെ നിലത്തേക്ക് Read More…