Crime

തിരക്കേറിയ ബസ് സ്റ്റാൻഡിൽ ഇരുമ്പായുധവുമായി ഓടുന്ന യുവതി, ക്യാമറയിൽ കുടുങ്ങി ദൃശ്യങ്ങൾ

ഹസ്സനിലെ തിരക്കേറിയ സെൻട്രൽ ബസ് സ്റ്റാൻഡിൽ ആയുധവുമായി ഓടുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. സംഭവം കണ്ടുനിന്നവരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിയ്ക്കുന്നത്. താൻ ജോലി ചെയ്തിരുന്ന ഹോട്ടൽ കാഷ്യർ തന്നോട് മോശമായി പെരുമാറിയത് യുവതി ഭർത്താവിനെ അറിയിച്ചതിനെ തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കാഷ്യറുടെ പെരുമാറ്റത്തിൽ പ്രകോപിതനായ ഭർത്താവ് ഇരുമ്പ് ആയുധവുമായി എത്തി കാഷ്യറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സംഭവം കൈവിട്ടു പോകുമെന്ന് മനസ്സിലാക്കിയ യുവതി ഭർത്താവിൽ നിന്ന് വെട്ടുകത്തി തട്ടിയെടുത്ത് Read More…

Featured Lifestyle

ഈ സ്ത്രീകളുടെ മുടിയുടെ നീളം ഏഴടി; അവരുടെ പ്രകൃതിദത്ത ഷാംപൂ ഉണ്ടാക്കുന്നതിങ്ങനെ

ലോകമെമ്പാടുമുള്ള പല സമൂഹങ്ങളിലും, നീണ്ട മുടിയെ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായിട്ടാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ചൈനയിലെ ഹുവാങ്ലുവോ യാവോ ഗ്രാമത്തിലെ റെഡ് യാവോ സ്ത്രീകളെപ്പോലെ നീളമുള്ള മുടിയുടെ സാംസ്കാരിക പ്രാധാന്യം ലോകത്തിലുള്ള ഒരു സമൂഹവും സംരക്ഷിച്ചിട്ടില്ല എന്ന്‌ വേണം കരുതാൻ. പറഞ്ഞുവരുന്നത് ചൈനയിലെ ഗ്വാ ങ്‌സി ഷുവാങ് മേഖലയിൽ സ്ഥിതിചെയുന്ന”ലോംഗ് ഹെയർ വില്ലേജ്” എന്നും വിശേഷിപ്പിക്കപ്പെടുന്ന ഗ്രാമത്തിലെ സ്ത്രീകളെക്കുറിച്ചാണ്. ഈ ഗ്രാമത്തിലെ സ്ത്രീകൾക്ക് ആറോ ഏഴോ അടി വരെ മുടി വളർത്തുന്ന പാരമ്പര്യമാണുള്ളത്. അതിനാൽ ജനപ്രിയ നാടോടിക്കഥയിലെ കഥാപാത്രമായ Read More…

Oddly News

കരയുന്ന കുട്ടിയുമായി വിൻഡോ സീറ്റ് തർക്കം; എയര്‍ലൈന്‍സിനെതിരേ യുവതി കേസുകൊടുത്തു

വിമാനത്തില്‍ തന്റെ വിന്‍ഡോസീറ്റിനായി കൊച്ചുകുട്ടി കരഞ്ഞുവാശിപിടിച്ച സംഭവത്തില്‍ കുട്ടിക്ക് സീറ്റ് വിട്ടുകൊടുക്കാതിരുന്ന ബ്രസീലിയന്‍ യുവതി എയര്‍ലൈന്‍സിനെതിരേ കേസു കൊടുത്തു. 29 കാരിയായ ജെന്നിഫര്‍ കാസ്‌ട്രോയാണ് ജിഒഎല്‍ എയര്‍ലൈന്‍സിനും സംഭവസമയത്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരനുമെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യക്തിപരമായും സാമ്പത്തീകപരമായും തനിക്കുണ്ടാക്കിവെച്ച നഷ്ടം കണക്കാക്കിയുമാണ് കേസ് നല്‍കിയിരിക്കുന്നത്. അതേസമയം നഷ്ടപരിഹാരത്തുക വെളിപ്പെടുത്താന്‍ ഇവര്‍ വിസമ്മതിച്ചു. കരയുന്ന കുട്ടിക്ക് തന്റെ ജനല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച സംഭവത്തിന്റെ ദൃശ്യം ഓണ്‍ലൈനില്‍ വ്യാപകമായി പങ്കുവെയ്ക്കപ്പെടുകയും പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുകയും Read More…

Crime

ഗൈനക്കോളജി ഹോസ്പിറ്റലിൽ സ്ത്രീകളെ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ; സിസിടിവി ചോര്‍ന്നു

മെറ്റേണിറ്റി ഹോസ്പിറ്റലിൽ സ്ത്രീകളെ ഡോക്ടർമാർ പരിശോധിക്കുന്നതിന്റെയും കുത്തിവയ്പ്പെടുക്കുന്നതുമടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഗുജറാത്തിലെ രാജ്‌കോട്ടിലെ പായല്‍ മെറ്റേണിറ്റി ഹോസ്പിറ്റലിൽ നിന്നാണ് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ദൃശ്യങ്ങൾ ഓൺലൈനിലൂടെ ചോർന്നെന്ന് ആരോപണം ഉയര്‍ന്നത്. യുട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയുടെ ലിങ്കുകളും പ്രചരിക്കുന്നുണ്ട് . ഒരുമാസത്തിനിടെ അഞ്ചുലക്ഷത്തിലേറെപേര്‍ ഈ വീഡിയോകള്‍ കണ്ടെന്നാണ് റിപ്പോര്‍ട്ട്. പരമ്പരാഗതമായി സുരക്ഷിത ഇടമായി കണക്കാക്കപ്പെടുന്ന മെറ്റേണിറ്റി ഹോസ്പിറ്റലിലെ സ്ത്രീകളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകൾ ഉണർത്തുന്ന ദൃശ്യങ്ങളായിരുന്നു ഇത്. ടെലിഗ്രാമും യു ട്യൂബും Read More…

Featured Good News

പ്രണയത്തിന് മരണമില്ല ! രണ്ടു വർഷം മുമ്പ് മരിച്ചുപോയ ഭർത്താവ് തയാറാക്കിയ ഭക്ഷണം കഴിച്ച് യുവതി

പ്രണയത്തിന്റെ വഴികള്‍ വിചിത്രവുമാണ്. എന്നാല്‍ ഭക്ഷണം എന്നത് വൈകാരികതയും ഓര്‍മ്മകളും ഒരുമയും കൂടിയാണ്. ചില ഭക്ഷണങ്ങള്‍ നമ്മുക്ക് നല്ല ഓര്‍മകള്‍ സമ്മാനിക്കാറുണ്ട്. അങ്ങനെ മനോഹരായ ഒരു ഓര്‍മ്മ വേദനയായി മാറിയ ഒ​‍രോര്‍മ്മ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് സബ്റീന എന്ന യുവതി. രണ്ട് വര്‍ഷം മുമ്പായിരുന്നു സബ് റീനയുടെ ഭർത്താവ് ടോണി ലോകത്തോട് വിടപറഞ്ഞത്. അതിന് മുമ്പായി ടോണി അവസാനമായി ഉണ്ടാക്കിയ കറിയാണ് സബ്‌റീന കഴിഞ്ഞ 2 വര്‍ഷമായി സൂക്ഷിച്ച് വച്ചിരിയ്ക്കുന്നത്. കറി ഫ്രീസ് ചെയ്തു സൂക്ഷിക്കുകയായിരുന്നു. ആ Read More…

Lifestyle

സ്ത്രീകള്‍ പുരുഷന്‍മാരില്‍ ശ്രദ്ധിക്കുന്നത് എന്തൊക്കെ കാര്യങ്ങള്‍ എന്നറിയാ​മോ?

ഏതൊരു സ്ത്രീകളും പുരുഷന്മാരില്‍ പെട്ടെന്ന് കാണുന്ന ചില കാര്യങ്ങള്‍ ഉണ്ട്. സ്ത്രീകളുടെ മനസില്‍ മതിപ്പ് ഉണ്ടാക്കുന്ന കാര്യങ്ങള്‍ ആയിരിയ്ക്കാം ഇവ. ഒരു പുരുഷനില്‍ പെണ്‍കുട്ടികള്‍ എപ്പോഴും ശ്രദ്ധിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവയെ കുറിച്ച് അറിഞ്ഞിരുന്നാല്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയ്ക്ക് നിങ്ങളില്‍ മതിപ്പ് ഉണ്ടാക്കാന്‍ വേണ്ട കാര്യങ്ങള്‍ ഇതിലൂടെ മനസിലാക്കാം…. * ശാരീരിക ക്ഷമത – നിങ്ങളുടെ ശാരീരിക ക്ഷമതയാണ് പെണ്‍ കുട്ടികള്‍ ശ്രദ്ധിക്കുന്ന ഒരു ഘടകം. ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കണം. ഇതിന് പുറമെ Read More…

Lifestyle

സ്ത്രീയില്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്ന കാര്യങ്ങളെന്തൊക്കെ ?

സ്ത്രീയും പുരുഷനും തമ്മില്‍ ആകര്‍ഷണം തോന്നുന്നത് സ്വഭാവികമായ കാര്യമാണ്. ഒരു സ്ത്രീയോട് പുരുഷന് ആകര്‍ഷണം തോന്നുന്നതിന് പല കാരണങ്ങളും ഉണ്ടാകാം. സ്ത്രീയുടെ വ്യക്തിത്വം, അവളുടെ ആത്മവിശ്വാസം, വസ്ത്ര ധാരണ രീതി, മറ്റുള്ളവരുടെ ഇടപഴകുന്നത്, സംസാരം തുടങ്ങിയവയൊക്കെ സ്ത്രീയില്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ സ്ത്രീകളെ പുരുഷന്മാര്‍ തിരഞ്ഞെടുക്കുന്നതിന് ചില ഘടകങ്ങളുണ്ട്. പുരുഷന്മാര്‍ക്ക് സ്ത്രീകളില്‍ ആകര്‍ഷണം തോന്നുന്ന ഈ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം……

Oddly News

രണ്ടുസ്ത്രീകള്‍ തമ്മിലുള്ള അസാധാരണ പ്രണയം; ഏഴുലക്ഷം രൂപ മുടക്കി ഒരാള്‍ പുരുഷനായി

രണ്ടു സ്ത്രീകളുടെ നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹത്തിന് വേണ്ടി ഒരാള്‍ ഏഴുലക്ഷം രൂപ മുടക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണായി. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ നിന്നുള്ള പ്രണയകഥയില്‍ കനൗജിലെ സരായ് മീരയില്‍ നിന്നുള്ള ഒരു ജ്വല്ലറി വ്യാപാരിയുടെ മകളും ഒരു ബ്യൂട്ടിപാര്‍ലര്‍ ഉടമയുമാണ് നവംബര്‍ 25 ന് വിവാഹം കഴിച്ചത്. ഇവരുടെ അതുല്യ പ്രണയകഥ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. പാരമ്പര്യങ്ങളെ തച്ചുടച്ചുള്ള വിവാഹം ഓണ്‍ലൈനില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. വ്യാപാരിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ Read More…

Lifestyle

സ്ത്രീകളിലെ മദ്യപാനം കൂടുന്നു, കരള്‍ കാന്‍സറും, കാരണം 11 ജീവിതശൈലി ഘടകങ്ങള്‍

ഇന്ത്യയിലെ സ്ത്രീകളില്‍ കരളിലെ കാന്‍സറിന്റെ വര്‍ദ്ധനവിന് ഭക്ഷണ ശീലങ്ങളും മദ്യപാനവും പ്രധാന കാരണങ്ങളാണ് . സ്ത്രീകളുടെ ജീവിതശൈലി കരള്‍, കാന്‍സര്‍ കേസുകളുടെ വര്‍ദ്ധനവിന് എങ്ങനെ കാരണമാകുന്നുവെന്ന് ശാരദാകെയര്‍-ഹെല്‍ത്ത് സിറ്റിയിലെ കണ്‍സള്‍ട്ടന്റും സീനിയര്‍ ഓങ്കോളജിസ്റ്റുമായ ഡോ. അനില്‍ തക്വാനി വിശദീകരിക്കുന്നു . പരമ്പരാഗതമായി, പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ത്രീകളില്‍ മദ്യപാനം കുറവായിരുന്നു, എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഈ പ്രവണത മാറിയിട്ടുണ്ട്. മദ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപഭോഗം, ഫാറ്റി ലിവര്‍, ഫൈബ്രോസിസ്, സിറോസിസ്, കരള്‍ കാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള കരള്‍ തകരാറിന് കാരണമാകുന്നു. Read More…