സ്ത്രീധനം ചോദിച്ച് നിരന്തരം പീഡനത്തിന് ഇരയായതിന് പിന്നാലെ കൈപ്പത്തിയിലും കൈത്തണ്ടയിലും ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് 25 കാരി ആത്മഹത്യ ചെയ്തു. യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഭര്‍തൃമാതാവും സഹോദരീ ഭര്‍ത്താവും ഇപ്പോള്‍ ഒളിവിലാണ്. നലാസോപാര വെസ്റ്റില് വെള്ളിയാഴ്ച വൈകുന്നേരം സംഗീത എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടിലെ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 21 നായിരുന്നു സംഗീതയും എഞ്ചിനീയര്‍ നിതേഷ് കണ്ണോജിയയും (28) വിവാഹിതരായത്. ആത്മഹത്യാക്കുറിപ്പില് ഇങ്ങനെ Read More…

