Crime

പോലീസുകാരനെ കുടുക്കിയ യുവതി ഹണി ട്രാപ്പ് കേസില്‍ കുടുങ്ങി, തട്ടിയത് 60 ലക്ഷവും 61 പവനും, ഗര്‍ഭിണിയായതിനാല്‍ ജാമ്യം

കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ പി.ആര്‍.ഒയെ വിജിലന്‍സ് കേസില്‍ കുടുക്കിയ തട്ടിപ്പുകാരി ഒടുവില്‍ കീഴടങ്ങി. അതിരമ്പുഴ അമ്മഞ്ചേരി സ്വദേശി ധന്യ, ഭര്‍ത്താവ് അര്‍ജുന്‍, സുഹൃത്ത് തിരുവഞ്ചൂര്‍ സ്വദേശി അലന്‍ തോമസ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതിയായ അമ്മഞ്ചേരി സ്വദേശി ധന്യയാണു കോടതിയില്‍ കീഴടങ്ങിയത്. യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ സംഭവത്തില്‍ യുവതിയ്ക്കും ഭര്‍ത്താവിനും എതിരെ നേരത്തെ കേസെടുത്തിരുന്നു. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി ആരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ പി.ആര്‍.ഒയെ വിജിലന്‍സ് Read More…

Oddly News

‘കൂടും കുടുക്കയുമെടുത്ത് ഇപ്പൊ ഇറങ്ങണം’; ഭർത്താവിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് യുവതി, കാരണം…

ജോലിസ്ഥലത്തെ ധാർമ്മികതയെയും അതിരുകളെയും സംബന്ധിച്ച കാര്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വിധേയമാകാറുണ്ട്. ഇപ്പോഴിതാ ഒരു ദമ്പതികൾ തമ്മിലുണ്ടായ ചൂടേറിയ വഴക്കിന്റെ ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ വാദപ്രതിവാദത്തിന് കാരണമായിരിക്കുന്നത്. സിംഗപ്പൂരിൽ നിന്ന് ചിത്രീകരിച്ചതായി പറയപ്പെടുന്ന വീഡിയോയിൽ, ഒരു സഹപ്രവർത്തക ഭര്‍ത്താവിനെ ‘ബേബി’ എന്ന് വിളിച്ചതിനു തന്റെ അദ്ദേഹത്തിനെ വീട്ടിൽ നിന്ന് പുറത്തിറക്കി ഭാര്യയായ യുവതി വാതിലടച്ചിരിക്കുന്നതാണ് കാണുന്നത്. വൈറലായ വീഡിയോയിൽ, അപ്പാർട്ട്മെന്റിന് താഴത്തെ പാർക്കിംഗ് സ്ഥലത്ത് ഒരു പുരുഷൻ നിൽക്കുന്നത് കാണാം. ഈ സമയം കെട്ടിടത്തിന്റെ ഒന്നാം നിലയിൽ Read More…

Lifestyle

പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ല; എയർപോർട്ടിൽ യുവതിയുടെ മേക്കപ്പ് തുടച്ചുമാറ്റിച്ച് അധികൃതർ

ഇമിഗ്രേഷൻ കൗണ്ടറിലെ ഫേഷ്യൽ സ്കാനറിൽ മുഖം തിരിച്ചറിയാൻ കഴിയാതെ വന്നതിനെ തുടർന്ന് യുവതിയോട് മേക്കപ്പ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് എയർപോർട്ട് അധികൃതർ. ചൈനയിലെ ഷാങ്ഹായിൽ നിന്ന് പുറപ്പെട്ട ഒരു യാത്രക്കാരിക്കാണ് മുഖം സ്കാൻ ചെയ്യാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇമിഗ്രേഷൻ കൗണ്ടറിൽ നിന്ന് നിർദ്ദേശം ലഭിച്ചത്. വിമാനത്താവളത്തിലെ ജീവനക്കാരൻ യുവതിയോട് മേക്കപ്പ് നീക്കാൻ ആവശ്യപ്പെടുന്നതിന്റെ ഒരു ചെറിയ വീഡിയോയും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. വൈറലാകുന്ന വീഡിയോയിൽ യുവതി മുഖം തുടയ്ക്കുന്നതും സ്ക്രബ് ചെയ്യുന്നതും കാണാൻ Read More…

Crime

വാഹന പരിശോധനക്കിടെ റാക്കൂണിന്റെ വായിൽ മയക്കുമരുന്ന് പൈപ്പ്; ഉടമയായ സ്ത്രീ അറസ്റ്റിൽ

വാഹന പരിശോധനക്കിടെ കാറിനുള്ളിൽ വളർത്തു റാക്കൂണിനെ മെത്ത് പൈപ്പുമായി( ഒരു തരം മയക്കുമരുന്ന്) കണ്ടെത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒഹിയോയിലെ സ്പ്രിംഗ്ഫീൽഡിലെ ഒരു ട്രാഫിക് സ്റ്റോപ്പിൽ വെച്ച് നടത്തിയ പരിശോധനയിലാണ് വായിൽ മെത്ത് പൈപ്പുമായി റാക്കൂണിനെ കണ്ടെത്തിയത്. സംഭവം കണ്ട് പോലിസ് ഉദ്യോഗസ്ഥർ പോലും അമ്പരന്നുപോയി. സസ്‌പെൻഡ് ചെയ്‌ത ലൈസൻസുമായി വാഹനമോടിച്ചതിനാണു ഉടമയായ വിക്ടോറിയ വിദാലിന്റെ (55) വാഹനം പോലീസ് തടഞ്ഞത്. തുടർന്ന് വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ച്യൂവി എന്ന് പേരുള്ള ഇവരുടെ വളർത്തു Read More…

Lifestyle

‘ജന്മത്തിലൂടെയാണ്‌ സ്‌ത്രീയാകുന്നത്‌’; ബ്രിട്ടനില്‍ സ്‌ത്രീകള്‍ക്കു പുതിയ നിര്‍വചനവുമായി സുപ്രീം കോടതി

സ്‌ത്രീകള്‍ക്കു പുതിയ നിര്‍വചനവുമായി യു.കെ. സുപ്രീം കോടതി. സ്‌ത്രീയായി ജനിക്കുന്നവരാണു വനിതയെന്ന ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹരെന്നു അഞ്ചംഗ ബെഞ്ച്‌ വ്യക്‌തമാക്കി. ട്രാന്‍സ്‌ജെന്‍ഡള്‍ സ്‌ത്രീകള്‍ക്കു തിരിച്ചടിയാണു കോടതിയുടെ നിര്‍വചനം. ട്രന്‍സ്‌ജെന്‍ഡറുകളോട്‌ വിവേചനം പാടില്ലെന്നും കോടതി വ്യക്‌തമാക്കി. 2010 ലെ തുല്യതാ നിയമപ്രകാരം ലിംഗ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്‌ (ജി.ആര്‍.സി) ഉള്ള ഒരാളെ സ്‌ത്രീയായി പരിഗണിക്കണമോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു കേസ്‌. ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്കു വിധേയവരായവരെയും സ്‌ത്രീകളായി പരിഗണിക്കണമെന്ന നിലപാട്‌ സ്‌കോട്ട്‌ലന്‍ഡ്‌ സര്‍ക്കാര്‍ സ്വീകരിച്ചതാണു കേസില്‍ കലാശിച്ചത്‌. ഫോര്‍ വുമണ്‍ സ്‌കോട്ട്‌ലന്‍ഡ്‌ എന്ന സംഘടന Read More…

Oddly News

കാറ്റില്‍ വാതിലടയാതിരിക്കാന്‍ ‘തട’ വച്ചത് 9 കോടിയുടെ കല്ല്; വീട്ടമ്മ മരിക്കുന്നത് വരെ അറിഞ്ഞില്ല !

കോടികളുടെ വിലമതിക്കുന്ന കല്ല് അതിന്റെ മൂല്യമറിയാതെ വാതില്‍ അടഞ്ഞുപോകാതിരിക്കാന്‍ ‘തട’യായി ഉപയോഗിച്ച് റുമേനിയയില്‍ ഒരു സ്ത്രീ. തെക്കുകിഴക്കന്‍ റൊമാനിയയിലെ ഒരു അരുവിയില്‍ കണ്ടെത്തിയ 3.5 കിലോഗ്രാം കല്ലിന്റെ വില ഒമ്പത് കോടി രൂപയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ കേടുകൂടാത്ത ആംബറാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ മൂല്യം പൂര്‍ണ്ണമായും അറിയില്ലെങ്കിലും ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ കേടുകൂടാത്ത കുന്തിരിക്ക കട്ടകളില്‍ ഒന്നായ അതിന്റെ മൂല്യം വിദഗ്ദ്ധര്‍ കണക്കാക്കുന്നത് ഏകദേശം 9,39,73,239 രൂപ (1.1 Read More…

Oddly News

പോലീസിനെതിരേ റോഡിലിരുന്ന് കരഞ്ഞ് നിലവിളിക്കുന്ന യുവതി: കാര്യം എന്തെന്ന് സോഷ്യൽ മീഡിയ

ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നും പുറത്തുവരുന്ന ഒരു വിചിത്ര ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പോലീസ് തന്റെ പരാതികൾ അവഗണിച്ചു എന്ന് ആരോപിച്ച് ഒരു സ്ത്രീ നടുറോഡിൽ ഇരുന്ന് കരയുകയും നിലവിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണിത്. പോലീസിന്റെ അശ്രദ്ധ തന്നെ നിരാശയുടെ വക്കിൽ എത്തിച്ചെന്നാണ് യുവതി പരാതിപെടുന്നത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് സമ്മിശ്ര പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, അയൽവാസി തന്നെ ആക്രമിച്ചുവെന്ന് ആരോപിച്ച് യുവതി ഒന്നിലധികം കേസുകൾ നൽകിയിരുന്നു. Read More…

Oddly News

‘അമ്മായിയമ്മപ്പേര്’ ! ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ പേര് അമ്മായിയമ്മ പച്ചകുത്തി, പിന്നാലെ പേര് മാറ്റാന്‍ മരുമകള്‍

കുഞ്ഞിന് പേരിടുന്നത് ചില കുടുംബങ്ങളിലെങ്കിലും തര്‍ക്കവിഷയമാകാറുണ്ട്. പ്ര​ത്യേകിച്ചും പേര് തെരഞ്ഞെടുക്കുന്നത് കുട്ടിയുടെ മുത്തച്ഛനോ മുത്തശ്ശിയോ ആണെങ്കില്‍… ഇക്കാര്യത്തില്‍ അമ്മായിയമ്മയുടെ ഇടപെടല്‍ ചിലപ്പോഴെങ്കിലും മരുമകള്‍ക്ക് ഒട്ടും ഇഷ്ടമാകാന്‍ വഴിയില്ല. എന്നാല്‍ ഇവിടെ അല്‍പം വ്യത്യസ്തമായി മകനും ഭാര്യയും പേര് തീരുമാനിക്കുന്നതിനു മുമ്പേ പിറക്കാൻ പോകുന്ന പേരക്കുട്ടിയുടെ പേര് സ്വന്തം കൈത്തണ്ടയിൽ പച്ച കുത്തി അമ്മായിയമ്മ. ഗർഭിണിയായ യുവതി പറയുന്നതനുസരിച്ച്, താനും ഭർത്താവും കുഞ്ഞിന് പേര് നിശ്ചയിക്കുന്നതിനു മുന്നേ തന്നെ അമ്മായിയമ്മ മറ്റൊരു പേരിൽ പെർമനെന്റ് ടാറ്റു അടിക്കുകയായിരുന്നു എന്നാണ്. Read More…

Oddly News Wild Nature

കാട്ടുതീയിൽ നഷ്ടമായി: 2 മാസത്തിനുശേഷം വളർത്തു പൂച്ചയെ കണ്ടെത്തി ഉടമ, വികാരഭരിതരായി സോഷ്യൽ മീഡിയ

ഈ വർഷം ആദ്യമാണ് അമേരിക്കയിൽ നടുക്കം സൃഷ്ടിച്ചുകൊണ്ട് ലോസ് ഏഞ്ചൽസിലും, കാലിഫോണിയൻ പ്രദേശങ്ങളിലും കാട്ടുതീ വ്യാപിച്ചത്. അതിദാരുണമായ സംഭവത്തിൽ ആയിരകണക്കിന് ആളുകൾക്കാണ് തങ്ങളുടെ വീടുകൾ നഷ്ടമായത്. 29 ഓളം പേർ തീയിൽ വെന്തുമരിക്കുകയും ചെയ്തു. അതിദയനീയമായ കാഴ്ചക്കൾക്കായിരുന്നു ലോകം ആ ദിനങ്ങളിൽ സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നത്. തീപിടുത്തത്തിൽ നിരവധി മൃഗങ്ങളും പെട്ടുപോയിരുന്നു, അവരിൽ ഒരാളായിരുന്നു ‘ആഗി പൂച്ച’. ലോസ് ഏഞ്ചൽസിൽ കാട്ടുതീ പടരുന്നതിനിടെയാണ് ആഗി എന്ന വളർത്തുപൂച്ചയെ കാണാതായത്. കണ്ടുകിട്ടാതെ വന്നതോടെ അവൾ ചത്തുപോയിട്ടുണ്ടാകുമെന്ന് എല്ലാവരും കരുതി. എന്നാൽ Read More…