ഓറഞ്ച് (ഫ്രാൻസ്): ഭാര്യ ഒളിപ്പിച്ചു വെച്ചിരുന്ന കാർഡ്ബോർഡ് പെട്ടി തുറന്നുനോക്കിയ ഭർത്താവ് കണ്ടത് അഞ്ച് നവജാതശിശുക്കളുടെ ജീർണിച്ച മൃതദേഹങ്ങൾ. ഫ്രാൻസിലെ ഓറഞ്ച് നഗരത്തിലാണ് ഈ നടുക്കുന്ന സംഭവം നടന്നത്. സംഭവം നടക്കുന്നതിന്റെ തലേദിവസമാണ് യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയത്. ദിവസങ്ങളായി ഈ കാർഡ്ബോർഡ് പെട്ടിയെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. പ്രസവത്തിനുശേഷവും പെട്ടിയെച്ചൊല്ലിയുള്ള ഈ തർക്കം തുടരുകയായിരുന്നു. എന്നാൽ തർക്കത്തിനിടെ യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് ഈ സമയം Read More…
Tag: witchcraft
‘കുട്ടികളുണ്ടാകുന്നില്ല, ശാരീരിക ബന്ധമില്ല, പകരം മന്ത്രവാദം, പശുവിൻ മൂത്രം കുടിപ്പിച്ചു, മുടി പിഴുതെടുത്തു’: മുൻ എംപിക്കെതിരെ മരുമകൾ
മുംബൈ: കുട്ടികളുണ്ടാകാൻ എന്ന പേരിൽ തന്നെ ക്രൂരമായ ആഭിചാര കർമ്മങ്ങൾക്ക് ഇരയാക്കി പീഡിപ്പിച്ചെന്ന പരാതിയുമായി ശിവസേന (യുബിടി) മുൻ എം.പി വിനായക് റാവത്തിന്റെ മരുമകൾ ഗിരിജ റാവത്ത് രംഗത്ത്. പരാതിയെത്തുടർന്ന് വിനായക് റാവത്ത്, അദ്ദേഹത്തിന്റെ മകൻ, രണ്ട് മന്ത്രവാദികൾ എന്നിവർക്കെതിരെ മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. 2016-17 കാലഘട്ടത്തിൽ നടന്ന വിവാഹത്തിന് ശേഷം പശുവിൻ മൂത്രം കുടിപ്പിക്കുക, തലമുടി പിഴുതെടുക്കുക, ജീവനുള്ള കോഴി, കമ്പികൾ, പ്രത്യേക പാനീയങ്ങൾ എന്നിവ ഉപയോഗിച്ച് മന്ത്രവാദം നടത്തുക തുടങ്ങിയ Read More…
ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് ദമ്പതികളെ ജീവനോടെ കത്തിച്ചു ജനക്കൂട്ടം, നിര്‍ഭാഗ്യത്തിനും രോഗങ്ങള്‍ക്കും ഉത്തരവാദികളെന്ന് സംശയം, അസ്‌ഥി പോലും വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല
ഗുവഹത്തി: ദുര്‍മന്ത്രവാദം നടത്തിയെന്ന് സംശയിച്ച് അസമില്‍ ദമ്പതികളെ ജനക്കൂട്ടം ജീവനോടെ കത്തിച്ചു. കര്‍ബി ആന്‍ലോങ് ജില്ലയിലാണ് മര്‍ദിച്ചവശരാക്കിയശേഷം ദമ്പതികളെ തീകൊളുത്തിക്കൊന്നത്. ഗാര്‍ഡി ബിറോവ (43), ഭാര്യ മീര ബിറോവ (33) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജില്ലയിലെ ഹൗരാഗട്ട് പ്രദേശത്തെ ബെലോഗുരി മുണ്ട ഗ്രാമത്തില്‍ ചൊവ്വാഴ്‌ച വൈകിട്ട് നടന്ന സംഭവത്തെക്കുറിച്ച് രാത്രി ഒമ്പതോടെയാണ് പോലീസിനു വിവരം ലഭിച്ചത്. ഒട്ടുമിക്ക ഗ്രാമവാസികളും കൃത്യത്തില്‍ പങ്കാളികളാണെന്നാണു സംശയം. പ്രാഥമിക അന്വേഷണത്തില്‍ ദമ്പതികളെ ജനക്കൂട്ടം ആദ്യം മര്‍ദിക്കുകയും പിന്നീട് അഗ്നിക്കിരയാക്കുകയുമായിരുന്നു. അവരുടെ അസ്‌ഥികള്‍ Read More…
കവടി നിരത്തിയത് ബാത്ത്റൂമില്‍ ഇടുന്ന ടെയിലില്‍, മുടിയിൽ ആണി കെട്ടിവെച്ചു’; ആഭിചാരത്തിന്‍റെ നടുക്കുന്ന വിവരങ്ങൾ വിശദീകരിച്ച് നവവധു
കോട്ടയം: മണര്‍കാടില്‍ ആഭിചാര ക്രിയയുടെ പേരിൽ നവവധു അനുഭവിക്കേണ്ടി വന്നത് പ്രാകൃതമായ ഉപദ്രവങ്ങൾ. യുവതി തന്നെയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ മാധ്യമപ്രവർത്തകരോട് പങ്കുവെച്ചത്. ദേഹത്ത് മരിച്ചുപോയ ബന്ധുവിന്‍റെ ബാധയുണ്ടെന്ന് പറഞ്ഞായിരുന്നു ആഭിചാരമെന്ന് യുവതി പറയുന്നു. ഈ മാസം രണ്ടാം തിയതിയാണ് ഭർത്താവിന്‍റെ വീട്ടിൽ വച്ച് ആഭിചാര ക്രിയ നടത്തിയത്. മരിച്ചുപോയ ബന്ധുക്കളുടെ ആത്മാവ് യുവതിയുടെ ശരീരത്തിലുണ്ടെന്ന് പറഞ്ഞായിരുന്നു ക്രൂരത. ‘അമ്മയുടെ ചേച്ചി മരിച്ചിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. അവരുടെ ബാധ ഏന്‍റെ ദേഹത്ത് ഉണ്ടെന്ന് പറഞ്ഞാണ് ആഭിചാരത്തിനായി Read More…
35 വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി; സ്വകാര്യ ഭാഗം മുറിച്ചെടുത്തു, മൃതദേഹം ഡാമിൽ തള്ളി
മന്ത്രവാദം പരിശീലിക്കുന്നെന്ന സംശയത്തെ തുടർന്നു 35 വയസ്സുകാരനെ ഗ്രാമവാസികള്‍ അതിക്രൂരമായി കൊലപ്പെടുത്തി. ഒഡീഷയിലെ ഗജാപതി ജില്ലയിലെ മലസപദർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണു സംഭവം. ഗോപാൽ എന്ന യുവാവാണു കൊല്ലപ്പെട്ടത്. യുവാവിന്റെ സ്വകാര്യ ഭാഗം മുറിച്ചെടുത്തതിനു പിന്നാലെ സമീപപ്രദേശത്തെ ഹരഭാംഗി ഡാമിൽ മൃതദേഹം മറവു ചെയ്യുകയായിരുന്നു. ഇന്നു രാവിലെയാണു പൊലീസ് മൃതദേഹം റിസർവോയറിൽനിന്നു കണ്ടെടുത്തത്. യുവാവ് മന്ത്രവാദം പരിശീലിക്കുന്നെന്ന സംശയത്തെ തുടർന്നാണ് അതിക്രൂര കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാഴ്ച മുമ്പ്‍ ഗ്രാമത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. യുവാവിന്റെ ‘ബ്ലാക്ക് മാജിക്ക്’ Read More…





