Sports

ചേരിയില്‍നിന്നും ഡബ്‌ള്യുപിഎല്ലിലെ കോടികളിലേയ്ക്ക്; 1.90 കോടിക്ക് സിമ്രാന്‍ ഷെയ്ഖിനെ ഗുജറാത്ത് സ്വന്തമാക്കി

ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് ഉദ്ഘാടന ലേലത്തില്‍ കഴിഞ്ഞ സീസണില്‍ ആരും വാങ്ങാനില്ലാതെ വന്ന സിമ്രാന്‍ ഷെയ്ഖിനെ ഇത്തവണ ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കിയത് 1.90 കോടി രൂപയ്ക്ക്. ബെംഗളൂരുവില്‍ നടന്ന ഡബ്ല്യുപിഎല്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. മുംബൈയിലെ ധാരാവിയില്‍ നിന്ന് ഡബ്ല്യുപിഎല്ലിന്റെ തലപ്പത്തേക്കാണ് സിമ്രാന്‍ ഉയര്‍ന്നത്. ആദ്യസീസണില്‍ അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കിയ താരം ഏകദേശം ഒരു വര്‍ഷവും 10 മാസവും കഴിഞ്ഞ്, ഞായറാഴ്ച ബെംഗളൂരുവില്‍ നടന്ന ഡബ്ല്യുപിഎല്‍ Read More…

Sports

ചെന്നൈ സൂപ്പര്‍കിംഗ്‌സ് തങ്ങളുടെ ‘റാണി’ മാരെ കളത്തിലെത്തിറക്കും; ഡബ്‌ള്യൂ ഐപിഎല്ലില്‍ വനിതാ ടീം

ഇന്ത്യന്‍ പ്രീമിയര്‍ വുമന്‍സ് ടീമില്‍ ഇനി ചെന്നൈ സൂപ്പര്‍ ക്വീന്‍സും കളിക്കാനിറങ്ങും. ഡബ്‌ള്യൂ ഐപിഎല്ലില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ശ്രമം വിജയിക്കുന്നതോടെ ഒരു ടീം കൂടി വനിതാ പ്രീമിയര്‍ ലീഗില്‍ ചേരും. ടീം ഉടമ ശ്രീനിവാസന്റെ മകള്‍ രൂപ ഗുരുനാഥ് ഫ്രാഞ്ചൈസിയുടെ ബോര്‍ഡില്‍ ചേരാന്‍ ഒരുങ്ങുകയാണ്, റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ടീമിന്റെ നേതൃത്വം രൂപയ്ക്കായിരിക്കും. ഇന്ത്യ സിമന്റ്സിന്റെ ഫുള്‍ടൈം ഡയറക്ടര്‍ കൂടിയാണ് രൂപ. ഇന്ത്യ സിമന്റ്സിന് ക്രിക്കറ്റില്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനെ (TNCA) പിന്തുണച്ചതിന്റെ Read More…

Sports

വനിതാക്രിക്കറ്റിലെ വേഗമേറിയ പന്തെറിഞ്ഞ് ഷബ്‌നം; ഐപിഎല്ലില്‍ എറിഞ്ഞത് 130 കി.മീ. വേഗത്തില്‍

ഇന്ത്യന്‍ വനിതാപ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ താരം ഷബ്‌നിം ഇസ്മായില്‍. ഡബ്ല്യുപിഎല്‍ 2024 മത്സരത്തിനിടെ ഷബ്‌നം പന്തെറിഞ്ഞത് 130 കിലോമീറ്റര്‍ വേഗതയില്‍. ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിലാണ് ഷബ്‌നം അതിവേഗ പന്തേറ് നടത്തിയത്. ആദ്യ ഇന്നിംഗ്സിലെ തന്റെ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ 132.1 കിലോമീറ്റര്‍ വേഗതയാണ് ഇസ്മയില്‍ രേഖപ്പെടുത്തിയത്. ഡെല്‍ഹി ക്യാപ്റ്റന്‍ മെഗ് ലാനിംഗ് ഫ്‌ലിക്കുചെയ്യാന്‍ നോക്കിയെങ്കിലും ബാറ്റില്‍ പന്ത് തൊട്ടേയില്ല. 2016 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ Read More…