നിർണായക പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ സംഭവത്തില്‍ ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡര്‍ അറസ്റ്റില്‍. മേയ് 31-ന് നടന്ന ഈ അറസ്റ്റിന്റെ വിവരങ്ങൾ രണ്ടു മാസത്തിന് ശേഷമാണ് പുറത്തുവന്നത്. വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തിട്ടുള്ള ഉദ്യോഗസ്ഥൻ നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം നടപ്പിലാക്കിയ ‘ഹണിട്രാപ്പിൽ’ കുടുങ്ങിയാണ് ഉദ്യോഗസ്ഥൻ വിവരങ്ങൾ കൈമാറിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ള വലിയൊരു Read More…

