Good News

ചെറുപ്രായത്തില്‍ പോളിയോ കുത്തിവയ്പ്പില്‍ കാലുകള്‍ തളര്‍ന്നു; സുവര്‍ണ നേട്ടങ്ങളുമായി സുവര്‍ണ രാജ്

സുവര്‍ണ രാജിന്റെ ജീവിതം വളരെ വിസ്മയങ്ങള്‍ നിറഞ്ഞതാണ്. ദേശീയ മെഡലുകള്‍ സ്വന്തമാക്കുന്നതിന് മുതല്‍ രാജ്യന്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതു വരെ വൈകല്യം ഒരിക്കലും അവളുടെ ശരീരത്തിനെയോ മനസ്സിനെയോ തളര്‍ത്തിയിരുന്നില്ല. സുവര്‍ണ ഒരു പാരാ അത്ലീറ്റും ആക്സസിബിലിറ്റി അഭിഭാഷകയുമാണ്. സ്വന്തം ജീവിതം കൊണ്ടാണ് സ്വപ്നം സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നവരെ ഇവര്‍ പ്രചോദിപ്പിക്കുന്നത്. പോളിയോ ബാധിച്ച് തന്റെ ഇരുകാലുകളും തളര്‍ന്നിട്ടും വിവാഹിതയായി കുടുംബജീവിതം നയിക്കാനും ഒരു കായികതാരമായി ഇന്ത്യയ്ക്കുവേണ്ടി പല മത്സരങ്ങളില്‍ മെഡലുകള്‍ വാരികൂട്ടാനും സുവര്‍ണയെ സഹായിച്ചത് മനോധൈര്യമാണ്. രണ്ടാം വയസ്സില്‍ Read More…