ഒഡീഷയിലെ ധെൻകനാൽ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട ഒരു തുറന്ന കിണറ്റിൽ വീണ പരിക്കേറ്റ ആനക്കുട്ടിയെ വനംവകുപ്പും ഗ്രാമവാസികളും ചേർന്ന് രക്ഷപ്പെടുത്തി. സെപ്റ്റംബർ 1-നാണ് ധെൻകനാൽ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ബഹന്ദേയ് ഗ്രാമത്തിന് സമീപം 3-4 വയസ്സ് പ്രായം തോന്നിക്കുന്ന ആനക്കുട്ടി കിണറ്റിൽ അകപ്പെട്ടതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. രക്തസ്രാവവും പരിക്കുകളുമായി വളരെ ക്ഷീണിതനായ നിലയിലായിരുന്നു ആനക്കുട്ടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ധെൻകനാൽ ഫയർ സർവീസ് സംഘത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കൂട്ടായ പ്രയത്നത്തിനൊടുവിൽ ആനക്കുട്ടിയെ Read More…
Tag: WildlifeProtection
അപൂർവ്വ ഡോൾഫിനെ പിടികൂടി വീട്ടിലേക്ക് കൊണ്ടുപോയി; വീഡിയോ വൈറലായതോടെ മത്സ്യത്തൊഴിലാളി അറസ്റ്റിൽ- വീഡിയോ
ബീഹാറിലെ സഹർസയിലുള്ള ദർഹാർ പ്രദേശത്ത് കോസി നദിയിൽ നിന്ന് ഗംഗാ ഡോൾഫിനെ പിടിച്ച് വീട്ടിലേക്ക് കൊണ്ടുപോയ മത്സ്യത്തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർ8ണ് അറസ്റ്റ്. ബീരേന്ദ്ര മുഖിയ എന്നയാളാണ് അറസ്റ്റിലായത്. കോസി നദിയിൽ മീൻപിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയ ഗംഗാ ഡോൾഫിനെ തിരികെ വെള്ളത്തിലേക്ക് തുറന്നുവിടുന്നതിന് പകരം ഇയാൾ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഡോൾഫിനെ ബോട്ടിനുള്ളിലാക്കി അതിന്റെ എണ്ണയെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയെടുത്തത്. വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തതിനെ Read More…
മനസ്സാക്ഷിയില്ലാത്ത മനുഷ്യർ! കുട്ടികളെയുമായി ആമയുടെ പുറത്ത് കയറി സ്ത്രീ, വീഡിയോയ്ക്കെതിരെ പ്രതിഷേധം ഇരമ്പുന്നു
ചൈനയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ, ചെറിയ കുട്ടിയെയും കൈയ്യിലെടുത്ത് ഒരു സ്ത്രീ ജീവനുള്ള കൂറ്റൻ ആമയുടെ പുറത്തു കയറി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ജനരോഷമാണ് ഉയരുന്നത്. ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഫോഷാനിലുള്ള ചാങ്ലു ടൂറിസം ആൻഡ് ലെഷർ പാർക്കിലെ ആമകളുടെ അനുഭവ മേഖലയിലാണ് ഈ സംഭവം നടന്നത്. വീഡിയോയിൽ ഒരു സ്ത്രീ തന്റെ കൊച്ചുമകളെയും എടുത്തുകൊണ്ട് ആഫ്രിക്കൻ സ്പർഡ് ഇനത്തിൽപ്പെട്ട ആമയുടെ പുറത്തു കയറി നിൽക്കുന്നത് കാണാം. ഭാരം താങ്ങാനാവാതെ ആമ മുന്നോട്ട് നീങ്ങാൻ പ്രയാസപ്പെടുന്നതും Read More…



