Oddly News

മൃഗശാലയിൽ ക്രൂരമായ ദുരന്തം; കടുവയുടെ കൂട്ടിലേക്ക് ചാടിയ യുവാവിനെ കടിച്ചുകീറി കൊന്നു!

ഇംഗ്ലണ്ടിലെ യോർക്ഷൈർ വൈൽഡ്‌ലൈഫ് പാർക്കിൽ കടുവയുടെ കൂടിനുള്ളിൽ പ്രവേശിച്ച യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒക്ടോബർ 10, ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് തൊട്ടുമുമ്പ് ഇയാൾ കൂടിനുള്ളിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇയാൾ എങ്ങനെയാണ് കൂടിനുള്ളിൽ പ്രവേശിച്ചതെന്നോ അതിനുള്ളിലേക്ക് പോകാനുള്ള കാരണം എന്താണെന്നോ ഉള്ള കാര്യങ്ങൾ ഇതുവരെ വ്യക്തമല്ല. അടിയന്തര സേവനങ്ങൾ എത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1:35 ഓടെയാണ് ഡോൺകാസ്റ്ററിന് സമീപമുള്ള വൈൽഡ്‌ലൈഫ് പാർക്കിലെ കടുവയുടെ കൂടിനുള്ളിൽ Read More…

Oddly News

നേപ്പാൾപ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം; കഴിക്കരുതെന്ന് ബിഹാറിൽ ജാഗ്രതാ നിർദേശം! വീഡിയോ

നേപ്പാളിലെ കനത്ത മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തോട് അടുക്കുന്നതിനിടെ അയൽസംസ്ഥാനമായ ബിഹാർ പുതിയൊരു ഭീഷണി നേരിടുന്നു. നേപ്പാളിൽ നിന്നുള്ള വെള്ളപ്പൊക്കത്തിനൊപ്പം അസാധാരണ വലിപ്പത്തിലുള്ള അപൂർവയിനം മത്സ്യങ്ങൾ അതിർത്തി കടന്ന് ബിഹാറിലേക്ക് ഒഴുകിയെത്തിയിരിക്കുകയാണ്. ഇത്തരം മത്സ്യങ്ങളെ ഭക്ഷിച്ച ചിലർക്ക് ശാരീരിക ബുദ്ധിമുട്ടുകളും അസുഖങ്ങളും ബാധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതേത്തുടർന്ന് പശ്ചിമ ചമ്പാരൻ ജില്ലയിലെ ബാഗഹ നിവാസികൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. ബാഗഹ എസ്ഡിഎം ചാന്ദ്‌നി കുമാരിയാണ് ജനങ്ങൾക്ക് ഈ മുന്നറിയിപ്പ് നൽകിയത്. View Read More…