കുറുനരി എന്ന വന്യ ജീവിയെപ്പറ്റി നിങ്ങള്‍ക്കറിയില്ലേ. ഇന്ത്യയില്‍ അധികമായി കാണപ്പെടുന്നത്, സ്വര്‍ണ കുറുനരിയെന്ന് പറയപ്പെടുന്ന കുറുനരികളാണ്. കഴിഞ്ഞ മാസം മുംബൈയിലാണ് സ്വര്‍ണ കുറുനരികളെ പറ്റിയും ഇവയുടെ വാസസ്ഥലങ്ങളെക്കുറിച്ചുമൊരു പഠനം പുറത്തിറങ്ങിയത്. മുംബൈയില്‍ ഭാഭ അറ്റോമിക് റിസര്‍ച് സെന്റര്‍ പരിസരങ്ങള്‍ , ഗൊറായ് , മനോരി തുടങ്ങിയ കണ്ടല്‍ക്കാടുകള്‍ എന്നിവിടങ്ങളിലാണ് സ്വര്‍ണകുറുനരികള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. വന്യമൃഗമാണെങ്കിലും ഇന്ത്യയിലുടനീളം പല നഗരങ്ങളിലും കുറുനരികളുണ്ട്. ചെന്നായ്ക്കളെക്കാള്‍ വലുപ്പം കുറവാണ്. ജൈവമാലിന്യം ഭക്ഷിക്കാനായാണ് ഇത് നഗരങ്ങളിലെത്തുന്നത്. ആര്‍ണോ റിവര്‍ ഡോഗ് എന്ന Read More…
Tag: Wildlife
കടുവേ… കമോണ്‍ട്രാ… മൂര്‍ഖനും കടുവയും നേര്‍ക്കുനേര്‍; വൈറല്‍ വീഡിയോ
വനവും വന്യമൃഗങ്ങളും ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇക്കൂട്ടത്തില്‍ പാമ്പുമായി ബന്ധപ്പെട്ട വീഡിയോകളുമുണ്ടാകാറുണ്ട്. കൗതുകത്തോടെയും ഭയത്തോടെയുമൊക്കെയാണ് ആ വീഡിയോകള്‍ നമ്മള്‍ കാണാറുള്ളത്. ഇത്തവണ ഒരു കടുവയും മൂര്‍ഖന്‍ പാമ്പും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കാന്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ട്വിറ്ററില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കടുവ കാട്ടിലെ വമ്പനാണെങ്കിലും മൂര്‍ഖന്‍ പാമ്പിനെ കണ്ട് പേടിച്ച് പിന്നോക്കം പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. കാട്ടിലെ ഒരു ചെറിയ അരുവിയിലാണ് മൂര്‍ഖന്‍ പാമ്പും Read More…
1500 ഏക്കറില്‍ 20 വര്‍ഷംകൊണ്ട് ദമ്പതികള്‍ നട്ടു പിടുപ്പിച്ചത് ഇരുപത്‌ലക്ഷം മരങ്ങള്‍; കുടുംബസ്വത്ത് വന്യജീവി സങ്കേതമാക്കി മാറ്റി
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുകയും സ്വന്തം കൈ കൊണ്ട് ഒരു പുല്ലു പോലും നടുകയും ഇല്ലാത്തവരാണ് കൂടുതലും. വനനശീകരണത്തെക്കുറിച്ച് ആവലാതിപ്പെട്ടുകൊണ്ട് തന്നെ ചുറ്റുമുള്ള മരങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും വെട്ടിമാറ്റുകയും ചെയ്യും. എന്നാല്‍ തന്റെ വീടിന് ചുറ്റുമുണ്ടായിരുന്ന വനം പുനസ്ഥാപിക്കണമെന്ന് ആഗ്രഹിച്ച ഇതിഹാസ ഫോട്ടോ ജര്‍ണലിസ്റ്റ് സെബാസ്റ്റിയ സല്‍ഗാഡോ കുടുംബ സ്വത്ത് ഒരു ജൈവ വൈവിധ്യമാര്‍ന്ന പറുദീസയാക്കി മാറ്റിയിരിക്കുകയാണ്. 2001 ലായിരുന്നു അദ്ദേഹം മിനാസ് ഗെറൈസ് സംസ്ഥാനത്തെ തന്റെ വീടിനടുത്തുള്ള വനം തിരികെ കൊണ്ടുവരണമെന്ന് സ്വപ്നം കണ്ടത്. Read More…