ദക്ഷിണാഫ്രിക്കയില്‍ പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പിംഗ് മാളിൽ കാട്ടില്‍നിന്ന് ഇറങ്ങിവന്ന ഒരു സിംഹം ! അമ്പരന്ന ജീവനക്കാരും കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നവരും ഞെട്ടലിലും പരിഭ്രാന്തിയിലുമായി. ഷോപ്പിംഗ് മാളിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ആനിമിഷത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ അതിർത്തിയിലുള്ള ഒരു പട്ടണത്തിലാണ് സംഭവം നടന്നത്, ഭീമാകാരമായ സിംഹം കടയിലൂടെ കടന്നുവരുന്നത് കണ്ട് ഉപഭോക്താക്കള്‍ പരിഭ്രാന്തരായി പിൻവലിഞ്ഞു. കടയിലെ ജീവനക്കാർ പ്രാദേശിക വന്യജീവി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു, അവർ എത്തി Read More…

