Oddly News Wild Nature

ജീപ്പ് റാലിക്കിടെ കാട്ടാനയുടെ ആക്രമണം, ഒരാൾക്ക് ഗുരുതര പരുക്ക്: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കർണാടകയിലെ ഹാസൻ ജില്ലയിൽ നടന്ന ഒരു സമാധാന ജീപ്പ് റാലിയ്ക്കിടെ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം. ഇവന്റ് സൈറ്റിലേക്ക് ഇരച്ചുകയറിയ കാട്ടാന റാലിയിൽ പങ്കെടുത്തവർക്ക് നേരെ പെട്ടെന്ന് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ ഒരാൾക്കു പരിക്കേറ്റു. ഏപ്രിൽ 12, 13 തീയതികളിൽ നടന്ന രണ്ട് ദിവസത്തെ ഓഫ് റോഡ് ജീപ്പ് റാലിക്കിടെയാണ് സക്ലേഷ്പൂർ താലൂക്കിലെ ബെല്ലൂർ ഗ്രാമത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പരിപാടിയിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ആൾക്കാണ് അവിചാരിതമായി വനത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ദൃക്‌സാക്ഷികൾ Read More…

Featured Oddly News

ആശുപത്രിയിൽ അതിക്രമിച്ചു കയറി കാട്ടാന! രോഗികളും ജീവനക്കാരും പരിഭ്രാന്തിയില്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കാട്ടാനകളുടെ ആക്രമണം ഇന്ന് ഒരു വാര്‍ത്തയേ അല്ല. വേനല്‍ക്കാലമയാതോടെ കാട്ടാനകള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതും ചില അവസരങ്ങളില്‍ മനുഷ്യരെ ആക്രമിക്കുന്നതും പതിവാണ്. എന്നാല്‍ ആന ആശുപത്രിയില്‍ കയറി വന്നാലോ? ഹരിദ്വാറിലെ മാക്സ്വെൽ ആശുപത്രിയിലാണ് കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം നടന്നത്. ആശുപത്രിയിലേക്ക് ഇരച്ചുകയറിയ ആന ആശുപത്രിയുടെ മതിലുകൾ തകർത്തു. സംഭവം രോഗികളിലും ആശുപത്രി ജീവനക്കാരിലും വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ആനയെ കണ്ടതും ആളുകൾ എല്ലാം ഓടി രക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു. ഇതോടെ നിരവധി പേരാണ് തിക്കിലും തിരക്കിലും പെട്ടുപോയത്. ദൃക്‌സാക്ഷികൾ Read More…

Oddly News

വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരേ പാഞ്ഞടുത്ത് കാട്ടാന: രക്ഷപെട്ടത് തലനാരിഴക്ക്, ഭയം നിറച്ച് വീഡിയോ

കർണാടകയിലെ ഹസൻ ജില്ലയിൽ വനംവകുപ്പ് ജീവനക്കാർക്കു നേരെ കുതിച്ച് കാട്ടാന. സംഭവത്തിന്റെ അതിഭീകര ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ഉദ്യോഗസ്ഥർ ജീവനുംകൊണ്ടോടി രക്ഷപെട്ടതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. @siraj noorani എന്ന എക്സ് അക്കൗണ്ട് ആണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത്. വീഡിയോയിൽ വനത്തിനു നടുവിലൂടെയുള്ള പാതയിൽ ജീവനും കൊണ്ടോടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാം. തൊട്ടുപിന്നാലെ ഇവരെ ലക്ഷ്യമാക്കി കുതിച്ചെത്തുന്ന കാട്ടാനയെയാണ് കാണുന്നത്. വീഡിയോ അവസാനിക്കുമ്പോൾ ഉദ്യോഗസ്ഥർ അതിവേഗം ഓടിമറയുന്നതാണ് കാണുന്നത്. Read More…