Oddly News

പന്നിയും വേട്ടയാടിയ കടുവയും വീണത് ഒരു കിണറ്റില്‍; രക്ഷകരായി വനംവകുപ്പ്, വീഡിയോ വൈറൽ

മധ്യപ്രദേശിലെ സിയോനിൽ നിന്ന് പുറത്തുവരുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കാട്ടുപന്നിയെ വേട്ടയാടുന്നതിനിടയില്‍ കിണറ്റിൽ വീണ കടുവയെയും പന്നിയേയും അതിവിദഗ്ധമായി വനംവകുപ്പ് രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണിത്. ഫെബ്രുവരി 4 ന് പുലർച്ചെയാണ് നാടകീയ സംഭവം അരങ്ങേറിയത്. കാട്ടുപന്നിയെ പിന്തുടരുകയായിരുന്നു ഒരു കടുവ. ഇതിനിടയിലാണ് ഇരുവരും കിണറ്റിലേക്ക് വീണത്. തുടർന്ന് രക്ഷപ്രവർത്തനം ആരംഭിക്കുകയായിരുന്നു. മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതനുസരിച്ച് പെഞ്ച് ടൈഗർ റിസർവിന്റെ ബഫർ സോണിൽ സ്ഥിതി ചെയ്യുന്ന പിപാരിയ ഹർദുലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമവാസികൾ Read More…