ചൊവ്വാഴ്ച വെല്ലിംഗ്ടണിൽ ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ പരമ്പര സ്വന്തമാക്കാൻ ലക്ഷ്യമിട്ട് ഉറച്ച പോരാട്ടത്തിനൊരുങ്ങുകയാണ് ഇന്ത്യൻ ടീം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വർ കുമാറിനും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന അർഷ്ദീപ് സിങ്ങിനും ഈ മത്സരത്തിൽ വലിയ ഉത്തരവാദിത്തമാണുള്ളത്. 2020 മുതൽ ആരംഭിച്ച തോൽവിയറിയാത്ത റെക്കോർഡ് നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 2020-ൽ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീം ന്യൂസിലൻഡിനെ 5-0 ത്തിന് തോൽപ്പിച്ചിരുന്നു. അതിനുശേഷം 2022-23 ൽ നടന്ന പര്യടനത്തിലും മഴ മുടക്കാത്ത Read More…

