Good News

വിവാഹാഘോഷം ‘സ്മോള്‍’ ഇല്ലാതെയാണോ ? പഞ്ചായത്ത് വക സമ്മാനവും ആദരവും

മയക്കുമരുന്നിനും മദ്യത്തിനും എതിരായ പോരാട്ടത്തിൽ മുൻകൈയെടുത്ത്, ഹിമാചൽ പ്രദേശിലെ ഹാമിർപൂർ ജില്ലയിലെ ലാംബ്ലു ഗ്രാമപഞ്ചായത്ത്. വിവാഹ ആഘോഷങ്ങള്‍ക്ക് മദ്യവും ലഹരിവസ്തുക്കളും ഒഴിച്ചുകൂടാനാകാത്ത കാര്യമായി മാറിയിരിക്കുന്ന നാട്ടില്‍ മാറ്റത്തിനായി മുന്നിട്ടിറങ്ങുന്നത്ഒരു പഞ്ചായത്ത് ഭരണകൂടം. ലാംബ്ലു പഞ്ചായത്താണ് തങ്ങളുടെ നാട്ടുകാര്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ പുതുവഴികള്‍ പരീക്ഷിക്കുന്നത്. വിവാഹവീട്ടില്‍ ആഘോഷങ്ങള്‍ക്കായി മദ്യവു മറ്റു ലഹരി വസ്തുക്കളും നല്‍കാത്ത കുടുംബങ്ങളെ ആദരിക്കാന്‍തയാറെടുക്കുകയാണ് പഞ്ചായത്ത്. ചൊവ്വാഴ്ച ചേർന്ന പഞ്ചായത്ത് യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രധാൻ കർത്താർ സിങ് ചൗഹാനാണ് തീരുമാനം പ്രഖ്യാപിച്ചത്. മദ്യപിക്കുകയും പുകവലിക്കുകയും Read More…

Featured Lifestyle

വിദ്യാഭ്യാസത്തേക്കാൾ രണ്ടിരട്ടി തുക ഇന്ത്യക്കാർ വിവാഹത്തിന് ചെലവഴിക്കുന്നു: റിപ്പോർട്ട്

ഇന്ത്യക്കാർ വിവാഹങ്ങൾക്കായി ചെലവഴിക്കുന്ന തുക വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് ആന്‍ഡ് ക്യാപിറ്റൽ മാർക്കറ്റ് സ്ഥാപനമായ ജെഫരീസിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ വിവാഹ വിപണിയുടെ മൂല്യം 130 ബില്യൺ ഡോളറാണ് (ഏകദേശം 10.7 ലക്ഷം കോടി രൂപ), യുഎസ് വിവാഹ വിപണിയുടെ ഇരട്ടി വലുപ്പം. ലഭ്യമായ വിവിധ വിവരങ്ങളുടെയും പ്രധാന വിവാഹകേന്ദ്രങ്ങളില്‍ നേരിട്ടു നടത്തിയ പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് പഠനം.. ഒരു ഇന്ത്യൻ വിവാഹത്തിന്റ ശരാശരി ചെലവ് ഏകദേശം 15,000 ഡോളറാണെന്ന് Read More…