Good News

വിവാഹത്തിന് ‘ഹരിപ്പാടിന്റെ മൊഞ്ചത്തി’യാണ് താരം; ഏറ്റെടുത്ത് ആനവണ്ടി പ്രേമികള്‍

ഹരിപ്പാട്: വിവാഹ യാത്രകള്‍ക്ക് സ്വകാര്യ വാഹനങ്ങളെമാത്രം ആശ്രയിച്ചിരുന്ന ​കാലം മാറുന്നു. ഇപ്പോഴിതാ കല്യാണഓട്ടത്തിന് പോയി വന്ന് ഹരിപ്പാടിന്റെ മൊഞ്ചത്തിയായി മാറിയ കെ.എസ്ആര്‍ടിസി ബസാണ് സോഷ്യല്‍ മീഡിയയിലെ താരം. ഹരിപ്പാട് കെഎസ്ആര്‍ടിസിയുടെ അനൗദ്യോഗിക ഫാന്‍സ് പേജില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആനവണ്ടി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ കല്യാണ ട്രിപ്പുകള്‍ക്ക് പ്രിയമേറുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. വിവാഹം എന്ന ബോര്‍ഡും വച്ചാണ് യാത്ര. ഇത്തരം ഒരു സംരംഭം ആരംഭിച്ചതിന് കെഎസ്ആര്‍ടിസിക്ക് ആശംസകളുമായി ധാരാളം പേരാണ് എത്തുന്നത്. ഇന്നലെ മാത്രം അഞ്ചു കല്യാണ ട്രിപ്പുകളാണ് Read More…