Spotlight

‘ മണവാട്ടിയാകേണ്ടവൾ, പകരം ചിതയൊരുക്കേണ്ടി വന്നു’; കല്യാണക്കുറി നൽകാനിറങ്ങിയ പ്രതിശ്രുത വധു ലോറിയിടിച്ച് മരിച്ചു, നെഞ്ചുപൊട്ടി ഒരച്ഛൻ

ബെംഗളൂരു: ‘ഇന്ന് എന്റെ മകളുടെ ഹൽദി ചടങ്ങ് നടക്കേണ്ടതായിരുന്നു. പകരം അവളെ ചിതയിലേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ് ഞാൻ. ഞായറാഴ്ചയായിരുന്നു വിവാഹ സൽക്കാരം. വീട് മുഴുവൻ കല്യാണത്തിരക്കിലായിരുന്നു… ഇപ്പോൾ എല്ലാം അവസാനിച്ചു’ – വാഹനാപകടത്തിൽ ഏകമകൾ സിന്ധുശ്രീയെ (29) നഷ്ടപ്പെട്ട നഞ്ചുണ്ടപ്പയുടെ വാക്കുകൾ കണ്ടുനിന്നവരുടെ ഹൃദയം തകർക്കുന്നതായിരുന്നു. മോർച്ചറിക്ക് മുന്നിൽ ആരുടെയും ആശ്വാസവാക്കുകൾക്കൊന്നും പിടിച്ചുനിർത്താനാവാതെ ആ അച്ഛൻ പൊട്ടിക്കരഞ്ഞു. വിവാഹ ആഘോഷങ്ങൾക്ക് തുടക്കമാകേണ്ട ദിവസം ചേതനയറ്റ് കിടക്കുന്ന മകളെ കണ്ട് അദ്ദേഹം നെഞ്ചുപൊട്ടി വിലപിക്കുകയായിരുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറായ സിന്ധുശ്രീയും Read More…