വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാണ് ഹര്‍മന്‍പ്രീത്, 2016 മുതല്‍ ഇന്ത്യയുടെ വനിതാക്രിക്കറ്റ് ടീമിന്റെ സ്ഥിരം ക്യാപ്റ്റനും. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സമാന ആവേശത്തില്‍ നടക്കുന്ന വിമന്‍സ് ബിഗ് ബാഷ് ലീഗ് (ഡബ്‌ള്യൂബിബിഎല്‍) ഡ്രാഫ്റ്റില്‍ താരം വില്‍ക്കപ്പെടാതെ പോയി. ലോകത്ത് ഇപ്പോഴുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്‌വുമാണായിട്ടും ലീഗിന്റെ കഴിഞ്ഞ രണ്ടു പതിപ്പുകളിലും തകര്‍ത്തടിച്ചിട്ടും താരത്തിന് ഇത്തവണ അവസരം കിട്ടാതെ പോയി. ഡ്രാഫ്റ്റില്‍ അഞ്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ ടീമുകള്‍ തിരഞ്ഞെടുത്തപ്പോള്‍ Read More…