‘ബിട്ടു തബാഹി’ എന്ന പേരിൽ അറിയപ്പെടുന്ന സുരേന്ദ്ര സിംഗ് ചൗധരി തന്റെ ശുചീകരണ ദൗത്യം മധ്യപ്രദേശിന് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ അജ്നാർ നദിയും ഡൽഹിയിലെ യമുനയും വൃത്തിയാക്കി ശ്രദ്ധ നേടിയ ബിട്ടു, ഇപ്പോൾ തൻ്റെ ‘#CleanWithBittu’ ക്യാമ്പയിന്റെ ഭാഗമായി ഗുരുഗ്രാമിലും നോയിഡയിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. പൊതുസ്ഥലങ്ങളിലും നദീതീരങ്ങളിലും കുമിഞ്ഞുകൂടുന്ന മാലിന്യത്തിനെതിരെ കൈകോർക്കാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സെപ്റ്റംബർ 20-ന് ഡൽഹിയിൽ ആരംഭിച്ച മൂന്ന് ദിവസത്തെ ശുചീകരണ ദൗത്യത്തിൽ ബിട്ടുവും സംഘവും ചേർന്ന് 585 കിലോഗ്രാം മാലിന്യം Read More…

