Crime Featured

മകനെയും ഭാര്യയെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു മുങ്ങിയ പ്രതി കടന്നല്‍ കുത്തേറ്റ്‌ അവശനിലയില്‍

കോഴഞ്ചേരി: കുടുംബാംഗങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചു മുങ്ങിയ പ്രതി കടന്നല്‍ കുത്തേറ്റ്‌ അവശനിലയില്‍. സംഭവമറിഞ്ഞെത്തിയ പോലീസ്‌ ഇയാളെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കയച്ചു. ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേല്‍പിച്ച ഭര്‍ത്താവ്‌ ഇലവുംതിട്ട ചന്ദനക്കുന്ന്‌ ലക്ഷം വീട്‌ നഗറില്‍ കുന്നംപള്ളില്‍ മനോജാണ്‌ കടന്നല്‍ കുത്തേറ്റശേഷം പിടിയിലായത്‌. വീട്ടുവഴക്കിനെത്തുടര്‍ന്നാണ്‌ ഇയാള്‍ കഴിഞ്ഞ 17നു രാത്രി ഒന്നോടെ ഭാര്യ രാജേശ്വരി(46)യെ വെട്ടിപ്പരുക്കേല്‍പിച്ചത്‌. തടസംപിടിക്കാന്‍ ശ്രമിച്ചപ്പോഴാണു ഭാര്യാമാതാവ്‌ പൊന്നമ്മ(96)യ്‌ക്കും മകന്‍ അഭിഷേകിനും (18) വെട്ടേറ്റതെന്നു പോലീസ്‌ പറഞ്ഞു. മൂവരെയും ഉടന്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രാജേശ്വരിയുടെ നില Read More…

Crime

രക്ഷിക്കാനായില്ല, കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് മകനും അച്ഛനും ദാരുണാന്ത്യം

മുസ്സൂറിയിലെ ടുനെറ്റ ഗ്രാമത്തിൽ കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് അച്ഛനും മകനും ദാരുണമരണം. ഇരുവരുടെയും മരണ വാർത്ത ഗ്രാമത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. 47 വയസ്സുള്ള സുന്ദർലാലും 8 വയസ്സുള്ള മകൻ അഭിഷേകുമാണ് ആക്രമണത്തിൽ മരണപ്പെട്ടത്. പശുക്കളെ മേയ്ക്കാൻ പോയ സമയത്താണ് ആക്രമണം നേരിട്ടത്. മേയ്ക്കുന്നതിനിടയിൽ രണ്ടുപേരെയും പെട്ടെന്ന് കൂട്ടത്തോടെ കടന്നൽ ആക്രമിക്കുകയും കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം അക്രമണത്തിനിടെ സുന്ദർലാൽ തന്റെ മകന്റെ മുകളിലേക്ക് ചാടി വീഴുകയും മകനെ കടന്നൽ കുത്താതെ രക്ഷിക്കാൻ നോക്കുകയും ചെയ്തിരുന്നു. എന്നാൽ Read More…