2027-ലെ ഏകദിന ലോകകപ്പ് ടീമിൽ മലയാളി താരം സഞ്ജു സാംസണെ ബാക്കപ്പ് ഓപ്പണറായി ഉൾപ്പെടുത്തേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ വ്യക്തമാക്കി. പ്രകടനത്തിലെ സ്ഥിരതയില്ലായ്മ സഞ്ജുവിന് വെല്ലുവിളിയാണെന്നും അതിനാൽ താരം ട്വന്റി20 മത്സരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദൂരദർശനിലെ ‘ദ് ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് ഷോ’ എന്ന പരിപാടിയിൽ പങ്കെടുത്ത് ഭാവി ഇന്ത്യൻ ടീമിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ജാഫർ തന്റെ ഈ നിലപാട് വ്യക്തമാക്കിയത്. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഭാവി പദ്ധതികളിൽ Read More…

