തന്റെ കാണാതായ സഹോദരനെ കണ്ടെത്താൻ സഹായിക്കണമെന്ന ബംഗളൂരു സ്വദേശിയായ ഒരു യുവതിയുടെ ഇമെയിൽ സന്ദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച മുംബൈ പോലീസ് ആ യുവാവിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ മുംബൈ ക്രൈംബ്രാഞ്ച് ഇയാളുടെ മൊബൈൽ ലൊക്കേഷൻ വസായിലെ കമാനിൽ കണ്ടെത്തി. മൊബൈല്‍ ലൊക്കേഷന്‍വച്ച് ഒടുവിൽ യുവാവിനെ അന്വേഷിച്ച് ഉദ്യോഗസ്ഥർ ആ പഴയ ബംഗ്ലാവിൽ എത്തിയപ്പോഴേക്കും കണ്ടത് തീർത്തും അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചയായിരുന്നു. ബംഗ്ലാവിന്റെ പ്രധാന വാതിലിൽ ഒട്ടിച്ചിരുന്ന ഒരു മുന്നറിയിപ്പ് സന്ദേശമായിരുന്നു അത്. “അകത്ത് കാർബൺ മോണോക്സൈഡ് ആണ്, Read More…