Crime Featured

സംസ്കാരത്തിന്റെ ചെലവ്; പിതാവിന്റെ മൃതദേഹം 2 വര്‍ഷം അലമാരയില്‍ ഒളിപ്പിച്ച് മകന്‍, പെൻഷൻ തുക മുടങ്ങാതെ വാങ്ങി !

ശവസംസ്‌കാരച്ചെലവ് താങ്ങാൻ കഴിയാഞ്ഞതിനെ തുടർന്ന് മരണപ്പെട്ട പിതാവിന്റെ മൃതദേഹം രണ്ട് വർഷത്തോളം അലമാരയിൽ ഒളിപ്പിച്ചുവെച്ച് റെസ്റ്റോറന്റ് ഉടമയായ യുവാവ്. ജപ്പാനിലാണ് സംഭവം. ഇക്കാലയളവിൽ ഇയാൾ പിതാവിന്റെ പെൻഷൻ തുക മുടങ്ങാതെ വാങ്ങുകയും ചെയ്തു. ടോക്കിയോയിലെ ചൈനീസ് റെസ്റ്റോറന്റ് ഇയാൾ ഒരാഴ്ചയായി തുറക്കാതെ വന്നതിനെത്തുടർന്ന് ചില അയൽക്കാർ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. നൊബുഹിക്കോ സുസുക്കി എന്ന യുവാവിനെ കാണാതെ വന്നതോടെ അദ്ദേഹത്തെ അടുത്തറിയുന്നവർ കടുത്ത ആശങ്കയിലായിരുന്നു. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരിന്നു. ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തിയപ്പോൾ Read More…

Crime

കുല്‍ഗ്രാമില്‍ ഭീകരര്‍ ഒളിച്ചിരുന്ന അലമാരയിലെ രഹസ്യ അറയില്‍; വീഡിയോ വൈറല്‍

തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ ശനിയാഴ്ച്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ഒളിച്ചിരുന്നത് പ്രദേശവാസികളുടെ അലമാരികളില്‍ തീര്‍ത്ത രഹസ്യ അറയില്‍. ഉദ്യോഗസ്ഥര്‍ പറഞ്ഞത് ചിന്നിഗ്രാമില്‍ ഫ്രിസാല്‍ മേഖലയില്‍ അലമാരകള്‍ക്കുള്ളില്‍ ഭീകരര്‍ ഒരു ബങ്കര്‍ തന്നെ തീര്‍ത്തിരുന്നുവെന്നാണ്. അലമാരയുടെ വാതില്‍ തുറന്നാല്‍ രഹസ്യഅറകളിലേക്ക് പ്രവേശിക്കാനായി സാധിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം. ഒരാള്‍ക്ക് കഷ്ടിച്ച് കയറി പോകാന്‍ സാധിക്കും. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ശനിയാഴ്ച്ചനടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് രണ്ട് സൈനികരും ആറ് ഭീകരരുമാണ്. “അലമാരകളില്‍ Read More…