ബംഗളൂരുവിലെ ഔദ്യോഗിക ഭാഷ ഏത്, എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരം കിട്ടാതെ ബുദ്ധിമുട്ടിനിൽക്കുന്ന ഒരു കൂട്ടം മുംബൈക്കാരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. കന്നടയ്ക്ക് പകരം ബംഗളുരുവിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്ന് ആളുകൾ ഉത്തരം പറഞ്ഞതാണ് കന്നടക്കാരെ ചൊടിപ്പിച്ചത്. വീഡിയോ വൈറലായതിനു പിന്നാലെ തങ്ങളുടെ ഭാഷയെ തെറ്റായി ചിത്രീകരിച്ചതിൽ നിരാശ പ്രകടിപ്പിച്ച് നിരവധി കന്നടക്കാരാണ് രംഗത്തെത്തിയത്. വൈറലായ വീഡിയോയിൽ കന്നഡ ഒഴിച്ച് ബാക്കി ഭാഷകളെല്ലാം ആളുകൾ പരാമർശിക്കുന്നതും ശ്രദ്ധേയമാണ്. Read More…