Lifestyle

യാത്രകള്‍ക്ക് മേജര്‍ രവിയുടെ കൂട്ടായി വോള്‍വോ XC60; സ്വന്തമാക്കിയത് 71.90 ലക്ഷം രൂപയുടെ വാഹനം

സുരക്ഷയ്ക്ക് പേരുകേട്ട ബ്രാന്‍ഡായ വോള്‍വോയുടെ XC60 സ്വന്തമാക്കി നടനും, സംവിധായകനും കൂടിയായ മേജര്‍ രവി. കൊച്ചിയിലെ വോള്‍വോ ഡീലര്‍ഷിപ്പില്‍ നിന്നാണ് അദ്ദേഹം വാഹനം ഡെലിവറി എടുത്തത്. ഓഗസ്റ്റ് മാസത്തിലാണ് ആഡംബര എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. പഴയ മോഡലിനെ അപേക്ഷിച്ച് ഡിസൈനില്‍ വലിയ മാറ്റമൊന്നുമില്ലെങ്കിലും മേജര്‍ രവി സ്വന്തമാക്കിയ XC60 ഫെയ്സ്ലിഫ്റ്റിന് പുതുക്കിയ ഫ്രണ്ട് ബമ്പര്‍, പുതിയ ഡയഗണല്‍-സ്ലാറ്റ് ഗ്രില്‍, പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ എന്നിവയുള്‍പ്പെടെയുള്ള കോസ്‌മെറ്റിക് നവീകരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. ടെയില്‍-ലാമ്പുകളില്‍ സ്‌മോക്ക്ഡ് ഇഫക്റ്റ് Read More…

Lifestyle

‘മൈ കാര്‍ നമ്പര്‍ ഈസ് 2255’; വോള്‍വോ കാറിന് ഇഷ്ടനമ്പര്‍ നേടാന്‍ 3.20 ലക്ഷം പൊടിച്ച് ആന്റണി പെരുമ്പാവൂര്‍

താരരാജാവായി മോഹന്‍ലാലിന്റെ വരവറിയിച്ച ചിത്രമാണ് രാജാവിന്റെ മകന്‍. ഈ സിനിമയിലെ മോഹന്‍ലാല്‍ നായിക അംബികയോട് പറയുന്ന പ്രശസ്തമായ ഡയലോഗാണ് ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്നത്. വാഹനങ്ങളില്‍ ഫാന്‍സി നമ്പറുകള്‍ ട്രെന്റ് ആയ കാലത്ത് മോഹന്‍ലാലും അദ്ദേഹത്തിന്റെ ആരാധകരുമായി നിരവധിപേര്‍ ഈ നമ്പര്‍ മത്സരിച്ച് സ്വന്തമാക്കുകയായിരുന്നു. ഇന്നലെ ഈ നമ്പറിനായി വീണ്ടും ഒരു മത്സരത്തിന് എറണാകുളം ആര്‍ടി ഓഫീസ് സാക്ഷ്യം വഹിച്ചു . KL 07 DH 2255 എന്ന നമ്പറിനുവേണ്ടിയാണ് വാശിയേറിയ ലേലം നടന്നത്. Read More…