Sports

വിരാട്‌കോഹ്ലിയും അനുഷ്‌ക്കയും ഇന്ത്യ വിട്ടേക്കും; ലണ്ടനില്‍ സ്ഥിരതാമസമാക്കിയേക്കുമെന്ന് അഭ്യൂഹം

ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ സൂപ്പര്‍ബാറ്റ്‌സ്മാന്‍ വിരാട്‌കോഹ്ലി ഇന്ത്യ വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍. സൂപ്പര്‍താര ദമ്പതികളായ വിരാട്‌കോഹ്ലിയും അനുഷ്‌ക്കാശര്‍മ്മയും ഭാവിയില്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കിയേക്കുമെന്നാണ് ഊഹാപോഹങ്ങള്‍. ദമ്പതികള്‍ ഗണ്യമായ സമയവും ലണ്ടനില്‍ ചെലവഴിക്കുന്നതാണ് ഈ ഊഹാപോഹത്തിന് കാരണമായിരിക്കുന്നത്. ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ മുംബൈയില്‍ നടന്ന വിജയ പരേഡിന് ശേഷം കോഹ്ലിയും അനുഷ്‌ക്കയും ലണ്ടനിലേക്ക് പോയിരുന്നു.2023 ഡിസംബറില്‍ ക്രിക്കറ്റില്‍ നിന്നു ഇടവേളയെടുത്തപ്പോഴും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കോഹ്ലി പോയത് യുകെയിലേക്ക് ആയിരുന്നു. അനുഷ്‌കയ്ക്കൊപ്പം ലണ്ടനിലേക്കു പതിവ് സന്ദര്‍ശനങ്ങള്‍ നടത്തുന്ന ദമ്പതികള്‍ നഗരത്തിലെ Read More…