കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തോടെയാണ് മാര്‍ച്ച് 22 ന് ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ സീസണില്‍ കളിതുടങ്ങുക. പതിനെട്ടാം ഐപിഎല്‍ സീസണിന് മുന്നോടിയായി, താന്‍ ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളര്‍ ആരാണെന്ന് ആര്‍സിബിയുടെ എയ്‌സ് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലി വെളിപ്പെടുത്തി. ”മൂന്ന് ഫോര്‍മാറ്റുകളിലെയും ഏറ്റവും മികച്ച ബൗളറായ അദ്ദേഹം ഐപിഎല്ലില്‍ അദ്ദേഹം എന്നെ രണ്ടുതവണ പുറത്താക്കിയിട്ടുണ്ട്. അതിനാല്‍, ഞാന്‍ അദ്ദേഹത്തി നെതിരെ കളിക്കുമ്പോഴെല്ലാം, അത് രസകരമായിരിക്കും’ എന്ന് തോന്നും, Read More…
Tag: viratkohli
വിരാട്‌കോഹ്ലിയെ വിഭ്രമിപ്പിച്ച സ്ഥലം ; കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമെന്ന് ബാറ്റിംഗ് ഇതിഹാസം
സിക്‌സറുകള്‍ അടിച്ചുകൂട്ടി ലോകം ചുറ്റി സഞ്ചരിച്ച വിരാട് കോഹ്ലി അനേകം സ്ഥലങ്ങള്‍ ഇതിനകം കണ്ടിട്ടുണ്ട്. അദ്ദേഹത്തെ അനേകം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ മതിഭ്രമിപ്പിച്ചിട്ടുമുണ്ടാകാം. എന്നാല്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹര മായ സ്ഥലം എന്ന് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിളിക്കുമ്പോള്‍, അത് ഒരു പ്രത്യേക സ്ഥലമാണെന്ന് നിങ്ങള്‍ക്കറിയാം. അത് സ്വിറ്റ്‌സര്‍ലന്‍ഡോ മാലിദ്വീപോ അല്ല, ന്യൂസില ന്റിലെ ക്വീന്‍സ്ടൗണാണ്! താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ സ്ഥലമെന്നാണ് കോഹ്ലി അടയാളപ്പെടുത്തുന്നത്. ന്യൂസിലന്‍ഡിലെ ഈ ആല്‍പൈന്‍ പട്ടണത്തിന്റെ എന്ത് പ്രത്യേകതയാണ് Read More…
വിരാട് കോഹ്ലി ക്യാച്ചില്‍ ചരിത്രമെഴുതി ; 335 ക്യാച്ചുകള്‍ നേടി ദ്രാവിഡിനെ മറികടന്നു
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള 2025 ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ വിരാട് കോഹ്ലി മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു. മത്സരത്തില്‍ ഇന്ത്യയുടെ നാലാം വിക്കറ്റായ രവീന്ദ്ര ജഡേജയുടെ പന്തില്‍ ജോഷ് ഇംഗ്ലിസിനെ പിടിച്ചു പുറത്താക്കിയപ്പോള്‍ രാഹുല്‍ ദ്രാവിഡിന്റെ ദീര്‍ഘകാല റെക്കോര്‍ഡാണ് കോഹ്ലി തകര്‍ത്തത്. ഷോര്‍ട്ട് കവറില്‍ കോഹ്ലിയുടെ ക്യാച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ കളിക്കാരനാക്കി. ഇന്ത്യയ്ക്കായി ഫോര്‍മാറ്റുകളിലുടനീളം 335 ക്യാച്ചുകള്‍ നേടിയ കോഹ്ലി, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 334 ക്യാച്ചുകള്‍ നേടിയ ദ്രാവിഡിനെയാണ് Read More…
ചാമ്പ്യന്‍സ് ട്രോഫിയില്‍ 271 റണ്‍സ് വേണം; വിരാട്‌കോഹ്ലിയെ കാത്തിരിക്കുന്നത് മറ്റൊരു നാഴികക്കല്ല്
2025 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ചരിത്രം സൃഷ്ടിക്കാനും നിലവില്‍ ക്രിസ് ഗെയ്ലിന്റെ പേരിലുള്ള ഒരു വമ്പന്‍ ലോക റെക്കോര്‍ഡ് സ്ഥാപിക്കാനും വിരാട് കോഹ്ലിക്ക് അവസരമുണ്ട്. 2009-ല്‍ അരങ്ങേറ്റം കുറിച്ച കോഹ്‌ലി നാലാം തവണയാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. 2013-ല്‍ ഇന്ത്യയുടെ വിജയികളായ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം, 2017-ല്‍ മെന്‍ ഇന്‍ ബ്ലൂ ടീമിനെ ഫൈനലിലെത്തിച്ചു. വിരാട് കോഹ്ലി 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യമത്സരത്തില്‍ ഇറങ്ങുമ്പോള്‍ ടൂര്‍ണമെന്റിന്റെ നാല് പതിപ്പുകളില്‍ കളിക്കുന്ന നിലവിലെ ആദ്യത്തെ താരമായി മാറും. മുമ്പ് 2009, Read More…
കോഹ്ലി രഞ്ജിയില്‍ കളിക്കാനെത്തുന്നു ; പക്ഷേ നായകനാകാനില്ല, ഓഫര്‍ താരം തള്ളി
രഞ്ജിയില്‍ കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ബാറ്റര്‍ വിരാട്‌കോഹ്ലി ഡല്‍ഹിയുടെ ക്യാപ്റ്റന്‍ ഓഫര്‍ നിരസിച്ചു. 13 വര്‍ഷത്തിന് ശേഷമാണ് താരം രഞ്ജി കളിക്കാനായി തിരിച്ചെത്തുന്നത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ റെയില്‍വേസുമായാണ് ഡല്‍ഹിയുടെ രഞ്ജി പോരാട്ടം. 2013 ചലഞ്ചര്‍ ട്രോഫി ഫൈനലിലാണ് കോഹ്ലി അവസാനമായി ഡല്‍ഹിയെ നയിച്ചത്. കഴിഞ്ഞയാഴ്ച രാജ്കോട്ടില്‍ സൗരാഷ്ട്രയ്ക്കെതിരെ ഡല്‍ഹിക്ക് വേണ്ടി കളിച്ചപ്പോള്‍ മറ്റൊരു ഇന്ത്യന്‍താരം ഋഷഭ് പന്തും സമാനമായ നിലപാട് എടുത്തിരുന്നു. പതിവ് നായകന്‍ ആയുഷ് ബഡോണി മത്സരത്തിന്റെ അവസാന ലീഗ് ഘട്ടത്തിലും Read More…
കോഹ്ലി വീണ്ടും രഞ്ജി കളിക്കാനെത്തുന്നു ; 2012-ല്‍ താരത്തിനൊപ്പം കളിച്ചവര്‍ ഇപ്പോള്‍ എവിടെയാണ്?
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ ടെസ്റ്റില്‍ ഫോം മങ്ങിപ്പോയ വിരാട്‌കോഹ്ലി രഞ്ജി കളിക്കുന്നത് നന്നായിരിക്കുമെന്ന് അഭിപ്രായമുള്ളവരില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതംഗംഭീര്‍ വരെയുണ്ട്. അതുകൊണ്ടു തന്നെ ആഭ്യന്തര ക്രിക്കറ്റിലേക്ക് കോഹ്ലി മടങ്ങിയെത്തുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുന്ന അനേകം ആരാധകരുണ്ട്. ജനുവരി 30 ന് റെയില്‍വേയ്ക്കെതിരായ ഡല്‍ഹിയുടെ രഞ്ജി ട്രോഫി ലൈനപ്പിലേക്ക് ടീം ഇന്ത്യ ബാറ്റര്‍ വിരാട് കോഹ്ലിയുടെ പ്രതീക്ഷിത തിരിച്ചുവരവ് ഉണ്ടാകുമോ എന്ന കൂട്ടിക്കിഴക്കലിലാണ് ആരാധകര്‍. 2012 നവംബറിലാണ് കോഹ്ലി അവസാനമായി ആഭ്യന്തരക്രിക്കറ്റ് കളിച്ചത്. ഗാസിയാബാദില്‍ ഉത്തര്‍പ്രദേശിനെതിരായ ഗ്രൂപ്പ് ബി രഞ്ജി Read More…
കോഹ്ലി ഫോമിലേക്ക് മടങ്ങിവരാന്‍ രഞ്ജിട്രോഫി ക്രിക്കറ്റിലേക്ക് മടങ്ങണോ?
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫോമിലേക്ക് തിരിച്ചുവരാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട്‌കോഹ്ലി. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വന്‍ പരാജയമായതിന് പിന്നാലെ കോഹ്ലി ഡല്‍ഹിക്ക് വേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കണം എന്നതിനെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍, ഗെയിമിന്റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ വിരാട് വളരെ മോശം ഫോം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. കഴിഞ്ഞ 5 വര്‍ഷത്തിനിടെ, 39 ടെസ്റ്റുകളില്‍ നിന്ന് 30.72 ശരാശരിയില്‍ 2028 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. Read More…
അശ്വിന് പിന്നാലെ കോഹ്ലിയും വിരമിക്കുമോ? അടുത്ത ലോകകപ്പിലും അദ്ദേഹമുണ്ടാകുമോ?
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ പ്രശ്‌നം സൂപ്പര്‍താരം വിരാട്‌കോഹ്ലിയുടെ മോശം ഫോമാണ്. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ, 30-കളുടെ രണ്ടാം പകുതിയില്‍ നില്‍ക്കുന്ന കോഹ്ലിയിലേക്കും സഹ സീനിയര്‍ താരം രോഹിത് ശര്‍മയിലേക്കും ആ നോട്ടം മാറിക്കഴിഞ്ഞു. എന്നാല്‍ സൂപ്പര്‍താരം ഉടനൊന്നും വിരമിക്കാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ്മ പറയുന്നത്. താരം 2027 ല്‍ നടക്കുന്ന ഏകദിന ലോകകപ്പും ചിലപ്പോള്‍ കളിച്ചേക്കുമെന്നും പറയുന്നു. 2027 ലെ അടുത്ത ഏകദിന ലോകകപ്പ് വരെ കോഹ്ലിക്ക് തുടരാനാകുമോ Read More…
ലോകക്രിക്കറ്റിലെ ഏറ്റവും സമ്പന്നന്‍ ആരാണെന്നറിയാമോ? 36.2 ദശലക്ഷം ഒരുവര്‍ഷം വാങ്ങുന്ന താരം
ക്രിക്കറ്റ് ലീഗുകള്‍ വന്നതോടെ ലോകക്രിക്കറ്റിലെ കളിക്കാര്‍ക്ക് ആഗോളമായി അംഗീകാരവും അവസരവും ഒപ്പം സമ്പത്തും വലിയ രീതിയില്‍ കിട്ടാന്‍ കാരണമായി. കായികലോകത്ത് വന്‍ സമ്പാദ്യമുണ്ടാക്കുന്നവരുടെ പട്ടികയില്‍ അധികം പിന്നിലല്ലാതെ ക്രിക്കറ്റ് താരങ്ങളുമുള്ളപ്പോള്‍ കളത്തില്‍ നിന്നും പണം വാരുന്ന ഏറ്റവും സമ്പന്നരായ കളിക്കാരില്‍ ഇന്ത്യയുടെ ക്ലാസ്സ് ബാറ്റ്‌സ്മാനും ഇന്ത്യയുടെ മുന്‍ നായകനുമായ വിരാട്‌കോഹ്ലി മറ്റു പലരെയും പിന്നിലാക്കുന്നു. ഒരുവര്‍ഷം ക്രിക്കറ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ സമ്പാദ്യമുണ്ടാക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്. മത്സരങ്ങളില്‍ നിന്നും ഐപിഎല്ലില്‍ നിന്നും ഓരോ Read More…