Celebrity

‘ഏറ്റവും വിലയേറിയ ബന്ധം… അമ്മയും മകളും’; കുഞ്ഞുവാവയുടെ വീഡിയോ പങ്കുവെച്ച് പേളി മാണി

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. നില ബേബിക്ക് കൂട്ടായി ഒരാള്‍ കൂടി എത്താന്‍ പോവുകയാണെന്നുള്ള വിശേഷവും രണ്ടാമത്തെ മകളുടെ ജനനവും പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ നില ബേബിയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കുന്നതു പോലെ കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന രീതിയിലുള്ള Read More…

Oddly News

തിളച്ച എണ്ണയില്‍ നിന്ന് പൊരിക്കാനായിട്ട വിഭവം കൈകള്‍ കൊണ്ട് തിരിച്ചിടുന്ന യുവതി ; വീഡിയോ വൈറല്‍

ഭക്ഷണം കഴിയ്ക്കുന്നതും ഉണ്ടാക്കുന്നതുമായ വീഡിയോകളൊക്കെ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാക്കുന്ന രീതിയൊക്കെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിളച്ചു കിടക്കുന്ന എണ്ണയില്‍ കൈമുക്കി പൊരിക്കാനായിട്ട വിഭവം തിരിച്ചിടുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉള്‍ട്ട വടാപാവാണ് യുവതി തിളച്ച എണ്ണയില്‍ നിന്ന് തിരിച്ചിടുന്നത്. ഉള്‍ട്ട വടാപാവ് എന്നാണ് തയാറാക്കുന്ന വിഭവത്തിനു നല്‍കിയിരിക്കുന്ന പേര്. മാവില്‍ മുക്കി എണ്ണയിലേക്കിട്ടു പൊരിച്ചെടുത്താണ് ഈ ഉള്‍ട്ട വടാപാവ് തയാറാക്കുന്നത്. തിളച്ച എണ്ണയിലേക്കിടുന്ന വടപ്പാവുകള്‍ Read More…

Oddly News

ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് മാനേജരെ പഞ്ഞിക്കിട്ട് യുവതി ; വീഡിയോ വൈറല്‍

ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് മാനേജരുമായി തല്ലുണ്ടാക്കുന്ന ജീവനക്കാരിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷക്കോരിയ എല്ലി എന്ന യുവതിയാണ് വീഡിയോയിലുള്ളത്. അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തിലെ ഒരു കോഫി ഷോപ്പിലെ വീഡിയോയാണ് പുറത്ത് വന്നത്. ‘എന്റെ സാധനങ്ങള്‍ തരൂ’ എന്നാവശ്യപ്പെട്ട് യുവതി കോഫി ഷോപ്പിലെ സ്റ്റോറിന്റെ പുറകിലേക്ക് പോകുന്നു. അവിടെയുള്ളവര്‍ അവളെ തള്ളി മാറ്റുന്നത് കാണാം. യുവതി കസേരയെടുത്ത് മാനേജരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, പെട്ടെന്ന് മറ്റൊരാള്‍ ഇടപെട്ട് കസേര വാങ്ങിവച്ചു. ഇതിനിടെ ചിലര്‍ അവളെ നിലത്തേക്ക് Read More…

Oddly News

പിതാവിന്റെ കൂര്‍ക്കംവലി സഹിക്കാന്‍ കഴിഞ്ഞില്ല ; കണക്കിന് പെരുമാറി കുഞ്ഞ്

കൂര്‍ക്കംവലി പലര്‍ക്കും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ദമ്പതിമാര്‍ക്കിടയില്‍ പലപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്‌നം കൂടിയാണ് കൂര്‍ക്കംവലി. ഇപ്പോള്‍ പിതാവിന്റെ കൂര്‍ക്കംവലിയ്ക്ക് കണക്കിന് കൊടുക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് വൈറലാകുന്നത്. ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഒരു കുടുംബത്തിലാണ് സംഭവം നടന്നത്. 2023 ഡിസംബര്‍ 22-ന് ന്യൂസ്ഫ്‌ലെയര്‍ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അമ്മയ്ക്കും അച്ഛനും ഇടയില്‍ കിടന്ന് ഉറങ്ങാന്‍ ശ്രമിക്കുന്ന കുഞ്ഞിനെയാണ് വീഡിയോയുടെ ആദ്യം കാണുന്നത്. ഇതിനിടെ, കുട്ടിയുടെ അച്ഛന്‍ വലിയ ശബ്ദത്തില്‍ കൂര്‍ക്കം Read More…

Celebrity

അല്ല, ഇതിലാരാ ഗർഭിണി ? അമല പോൾ പങ്കുവെച്ച ​ഫോട്ടോയ്ക്ക് താഴെ കമന്റുകളുടെ പ്രവാഹം

താന്‍ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസമാണ് നടി അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഭര്‍ത്താവ് ജഗത് ദേശായിയും തന്റെയും ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടാണ് ആരാധകര്‍ക്കും ഫോളോവേഴ്സിനുമായി ആ സന്തോഷവാര്‍ത്തയും അമല കുറിച്ചത്. ഇപ്പോഴിതാ ഭർത്താവിനെ കുടവയറിനെ കളിയാക്കി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ‘ഗർഭകാലത്ത് ഒരു പുരുഷന്റെ ആമാശയം ഭാര്യയുടേതിന് തുല്യമായി വളരുമെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു! ഇത് കെട്ടുകഥകൾ പൊളിച്ചെഴുതാനുള്ള സമയം. “അവൾ ഗർഭിണിയാണ്” മാത്രമല്ല, “ഞങ്ങൾ ഗർഭിണികളാണ്!” ക്ഷമിക്കണം ഭർത്താവെ’ . അമല കുറിച്ചു. വീഡിയോ Read More…

Celebrity

‘എന്നെ ചവിട്ടിതാഴ്ത്തി വേറെ ആർട്ടിസ്റ്റിനെ അഭിനയിപ്പിച്ചവരുണ്ട്, അതും എന്നെ ഫിക്സ് ചെയ്ത ശേഷം… ’ തുറന്നു പറഞ്ഞ് സീമ ജി നായർ

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് സീമ ജി നായര്‍. ഒരു നടിയെന്നതിലുപരി വലിയ ഒരു മനസ്സിന്റെ ഉടമ കൂടിയാണ് സീമ ജി നായര്‍. നാടകത്തിലൂടെയാണ് സീമ തുടക്കം കുറിച്ചത്. 17-ാം വയസില്‍ കൊച്ചി സംഗമിത്രയുടെ കന്യാമകുമാരിയില്‍ ഒരു കടങ്കഥ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് 1000ല്‍ അധികം നാടകങ്ങളില്‍ അഭിനയിച്ചു. ഇതിന് ശേഷമാണ് സീരിയലിലും സിനിമയിലും എത്തുന്നത്. ചാരിറ്റി പ്രവര്‍ത്തനവുമായി സജീവമായ സീമ സ്‌നേഹ സീമ എന്ന പേരില്‍ Read More…

Celebrity

മകള്‍ അനന്തനാരായണിയ്‌ക്കൊപ്പം തകര്‍പ്പന്‍ നൃത്തവുമായി ശോഭന ; വീഡിയോ വൈറല്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. തന്റെ നൃത്ത വീഡിയോകളും പ്രാക്ടീസ് വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. ശോഭനയുടെ മകള്‍ അനന്ത നാരായണിയുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് താത്പര്യമാണ്. എന്നാല്‍ മകളുടെ വിശേഷങ്ങളൊന്നും തന്നെ താരം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവെച്ചിരുന്നില്ല. എന്നാല്‍ മകള്‍ക്കും നൃത്തത്തില്‍ വലിയ താല്പര്യമാണെന്ന് ശോഭന അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അമ്മയും മകളും ഒന്നിച്ച് നൃത്തം ചെയ്യുന്നൊരു വീഡിയോ ആണ് Read More…

Oddly News

സഹപാഠിയായ പെണ്‍കുട്ടിയ്ക്ക് 12 ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്‌കറ്റ് സമ്മാനിച്ച് ബാലന്‍, കാരണം അറിഞ്ഞോ ?

സഹപാഠിയായ പെണ്‍കുട്ടിയ്ക്ക് 15000 ഡോളര്‍ (ഏകദേശം 12,47,870 രൂപ) വിലമതിക്കുന്ന സ്വര്‍ണ ബിസ്‌കറ്റ് സമ്മാനിച്ച് ചൈനീസ് ബാലന്‍. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഗ്വാംഗാനില്‍ ഡിസംബറിലാണ് സംഭവം നടന്നത്. 100 ഗ്രാം വരുന്ന രണ്ട് സ്വര്‍ണ ബിസ്‌കറ്റാണ് കുട്ടി തന്റെ സഹപാഠിയായ പെണ്‍കുട്ടിയ്ക്ക് സമ്മാനിച്ചത്. ഇത് കണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാരും ഞെട്ടിയിരുന്നു. ഒരു ചുവന്ന ബോക്സുമായാണ് പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും വീട്ടില്‍ എത്തിയത്. എന്താണ് ഇതിനുള്ളിലെന്ന് കുട്ടിയോട് അമ്മ ചോദിച്ചു. തനിക്ക് അറിയില്ലെന്നാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. Read More…

Celebrity

പാരമ്പര്യത്തിന്റെയും ഇമോഷന്റെയും നൃത്തം ; വീഡിയോയുമായി നവ്യ

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. നൃത്തത്തോടുള്ള തന്റെ ഇഷ്ടം നവ്യ പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഒരു വേദിയില്‍ ഭരതനാട്യം അവതരിപ്പിച്ചതിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. ‘ഭരതനാട്യത്തിന്റെ താളാത്മകമായ പ്രപഞ്ചത്തിനുള്ളില്‍, എന്റെ ആത്മാവ് അതിന്റെ ഈണം കണ്ടെത്തുന്നു, Read More…