ചൂടുകാലത്ത് എയർകണ്ടീഷണറിന് പകരമായി വലിയ കുമ്പളങ്ങകൾ കെട്ടിപ്പിടിച്ചുറങ്ങുന്ന വിചിത്രമായ ട്രെൻഡ് ചൈനയിലെ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. എന്നാൽ ഈ രീതി അത്ര നല്ലതല്ലെന്നാണ് വിദഗ്ദർ പറയുന്നത്. രാത്രി ഉറക്കത്തിനിടയിൽ കുമ്പളങ്ങ പൊട്ടി കിടപ്പുമുറികളിൽ ദുർഗന്ധം വമിക്കുന്ന ദ്രാവകം പടരുന്ന അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പലരും പങ്കുവയ്ക്കുന്നുമുണ്ട്. ഡ്രെയിനേജ് പൈപ്പ് പൊട്ടിയതുപോലെ എന്നാണ് ഈ അനുഭവത്തെ ഒരു ഉപയോക്താവ് വിശേഷിപ്പിച്ചത്. ചൈനയിൽ മിങ് രാജവംശത്തിന്റെ കാലം മുതലേ നിലനിന്നിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത രീതിയാണിത്. 95 ശതമാനത്തിലധികം ജലാംശം അടങ്ങിയ Read More…

