ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയുള്ളതും സ്വാധീനമുള്ളതുമായ ബാറ്റര്‍മാരില്‍ ഒരാളായിട്ടാണ് വിരാട് കോഹ്ലിയെ പരിഗണിക്കുന്നത്. നവംബര്‍ 22 ന് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി (ബിജിടി) 2024 ആരംഭിക്കാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ സമീപകാല ഫോം ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നു. തുടര്‍ച്ചയായ 3 ടെസ്റ്റ് തോല്‍വിക്ക് ശേഷം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (WTC) പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനം നേടിയത്. വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ വിരാട് കോഹ്ലി നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Read More…