മുംബൈ: വി.ഡി. സവർക്കർ തന്റെ തടവുശിക്ഷാ കാലത്ത് അഞ്ചുതവണ ബ്രിട്ടീഷ് സർക്കാരിന് ദയാഹർജി നൽകിയിരുന്നുവെന്ന് കൊച്ചുമകൻ സത്യകി സവർക്കർ കോടതിയിൽ സമ്മതിച്ചു. ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം സവർക്കറെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് നൽകിയ കേസിൽ, പുണെയിലെ പ്രത്യേക കോടതിയിൽ മൊഴി നൽകുകയായിരുന്നു അദ്ദേഹം. സവർക്കർ മാത്രമല്ല, അക്കാലത്തെ പല രാഷ്ട്രീയ തടവുകാരും ഇത്തരം അപേക്ഷകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സവർക്കർ പശുവിനെ ദൈവമായി ആരാധിച്ചിരുന്നില്ലെന്നും മറിച്ച് ഉപകാരപ്രദമായ ഒരു മൃഗമായി മാത്രമാണ് കണ്ടിരുന്നതെന്നും വിസ്താരത്തിനിടെ Read More…

