ഹരിദ്വാര്‍: കുട്ടികള്‍ രണ്ടിലധികമായതിന്റെ പേരില്‍ ഉത്തരാഖണ്ഡില്‍ പഞ്ചായത്ത് പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും നീക്കി. ഉത്തരാഖണ്ഡിലെ നാഗ്ലാ ഖുര്‍ദ, ബഹദ്രാബാദ് ബ്ളോക്കില്‍ നടന്ന സംഭവത്തില്‍ ഗവണ്മെന്റിന്റെ രണ്ടുകുട്ടികള്‍ എന്ന ചെല്‍ഡ് പോളിസിയെ മുന്നില്‍നിന്ന് നടപ്പാക്കേണ്ടയാള്‍തന്നെ തകിടം മറിച്ചെന്ന് ആരോപിച്ചാണ് പ്രസിഡന്റ് രേശ്മയെ സ്ഥാനത്ത് നിന്നും നീക്കിയത്. പരാതിയില്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണം നടത്തി കാര്യം ബോദ്ധ്യപ്പെട്ടതിന് പിന്നാലെ ഉത്തരഖണ്ട് പഞ്ചായത്ത് രാജ് ആക്ട് 2016 അനുസരിച്ചായായിരുന്നു നടപടി. ആഗസ്റ്റ് 27 നാണ് ഇവരെ നീക്കിയത്. 2022 ല്‍ നടന്ന Read More…