തിരുവനന്തപുരം: ശ്വാസം കിട്ടാതെ പിടയുന്ന ഭര്‍ത്താവിനെ നെഞ്ചോട് ചേര്‍ത്ത് ആ ഭാര്യ കരഞ്ഞു വിളിച്ച് അപേക്ഷിച്ചിട്ടും കരിങ്കല്‍ ഹൃദയമുള്ള ആശുപത്രി അധികൃതര്‍ വാതില്‍ തുറന്നില്ലെന്ന് വ്യക്‌തം. വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ കൊല്ലംകോണം സ്വദേശി ബിസ്‌മിര്‍ (37) മരണപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആശുപത്രി ജീവനക്കാരുടെ അനാസ്‌ഥ വെളിപ്പെടുത്തുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ അനാസ്‌ഥയ്‌ക്ക് തെളിവാണ്. ആശുപത്രി മുറ്റത്ത് അതീവ ഗുരുതരാവസ്‌ഥയില്‍ നില്‍ക്കുന്ന ബിസ്‌മിറിന്റെ അവസാന നിമിഷങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ 19നാണ് കേരളത്തെ നടുക്കിയ സംഭവം. Read More…

