ന്യൂഡല്‍ഹി: വക്‌താവ് വിജേത ദഹിയയെ സ്‌ഥാനത്തുനിന്ന് നീക്കി കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി). ഡല്‍ഹിയില്‍ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിനും പോലീസ് ലാത്തിച്ചാര്‍ജിനുമിടയില്‍ ദഹിയ അവിടെ നിന്നു മാറി ബര്‍ഗര്‍ കഴിച്ചുകൊണ്ടിരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. വിജേതയുടേത് വിവേകരഹിതമായ പ്രവൃത്തിയാണെന്നു ചൂണ്ടിക്കാട്ടി സി.ജെ.പി. അതിനെ അപലപിച്ചു. ‘സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരേ പോലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തുന്ന സമയത്താണ് വിജേത അവിടെനിന്നു മാറിയത്. ഈ പെരുമാറ്റം പ്രസ്‌ഥാനത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. അസ്വീകാര്യമാണ്. അതിനാല്‍, അച്ചടക്ക നടപടി Read More…

