കുരുന്നുകളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടനവധി വാര്‍ത്തകളും വീഡിയോകളുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തില്‍ ഏറെ ഹൃദയ സ്പര്‍ശിയായ ഒരു വീഡിയോയാണ് നെറ്റിസണ്‍സിന്റെ മനം കവര്‍ന്നിരിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച പെണ്‍കുഞ്ഞിനെ ഡോക്ടമാര്‍ ദുര്ഗാദേവിയാക്കി ഒരുക്കിയിരിക്കുന്നതിന്റെ മനോഹരമായ ദൃശ്യങ്ങളാണ് ഇത്. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധി ആളുകളാണ് വീഡിയോ കണ്ട് തങ്ങളുടെ സന്തോഷം പങ്കുവെക്കാന്‍ കമന്റ് സെക്ഷനിലേക്ക് ഓടിയെത്തിയത്. പങ്കുവെക്കപ്പെട്ട വീഡിയോയില്‍ ഡോക്ടര്‍മാര്‍ പെണ്‍കുഞ്ഞിനെ ദുര്‍ഗ ദേവിയെപ്പോലെ ചുവപ്പ് വസ്ത്രം ധരിപ്പിക്കുകയും തലയില്‍ കിരീടം അണിയിച്ചിരിക്കുന്നതുമാണ് കാണുന്നത്. Read More…