Movie News

വിടുതലൈ രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയുടെ ഭാര്യയായി മഞ്ജുവാര്യര്‍

തമിഴ്‌സംവിധായകന്‍ വെട്രിമാരന്റെ വിടുതലൈ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സൂരി നായകനായ വിടുതലൈയുടെ ആദ്യഭാഗം കണ്ടവരൊന്നും രണ്ടാം ഭാഗം കാണാതെ പോകില്ലെന്ന് ഉറപ്പ്. വരാനിരിക്കുന്ന ഭാഗത്ത് വിജയ് സേതുപതിയുടെ നായിക മലയാളികളുടെ പ്രിയപ്പെട്ട മഞ്ജുവാര്യരാണ്. താരം സിനിമയില്‍ വിജയ് സേതുപതിയുടെ ഭാര്യയായിട്ടാണ് എത്തുന്നത്. വിടുതലൈ സിനിമയുടെ ആദ്യഭാഗം 1980 കളില്‍ നടക്കുന്ന ഒരു പീരീഡ് ക്രൈം ത്രില്ലറായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. വിജയ് സേതുപതിയുടെ കഥാപാത്രത്തിലേക്ക് നീങ്ങുന്ന രീതിയിലാണ് ആദ്യഭാഗം പൂര്‍ത്തിയായത്. വിജയ് സേതുപതിയുടെ കഥാപാത്രമായ പെരുമാള്‍ വാത്തിയാര്‍, Read More…

Movie News

തനു വെഡ്‌സ് മനു മൂന്നാംഭാഗം; കങ്കണാറാണത്തിന് വിജയ് സേതുപതിയ്‌ക്കൊപ്പം ത്രില്ലര്‍ ചിത്രവും

നടി കങ്കണാറാണത്തിന് ഇത് നല്ലകാലമാണ്. മൂന്ന് പുതിയ പ്രൊജക്ടുകളാണ് നടിയെ കാത്തിരിക്കുന്നത്. പക്ഷേ ഏറെ ത്രില്ലിംഗായ കാര്യം നടി തനുവെഡ്‌സ് മനു ത്രിയില്‍ അഭിനയിക്കുന്നു എന്നതാണ്. തനു വെഡ്‌സ് മനു 3, വിജയ് സേതുപതിക്കൊപ്പമുള്ള ഒരു ത്രില്ലര്‍ എന്നിവയുള്‍പ്പെടെ മൂന്ന് പുതിയ പ്രോജക്ടുകളില്‍ അഭിനയിക്കുമെന്ന് കങ്കണ റണാവത്ത് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഐഎംഡിബിയുമായുള്ള സംഭാഷണത്തില്‍, വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. താന്‍ വിജയ് സേതുപതി സാറിനൊപ്പം ഒരു ത്രില്ലര്‍ ആരംഭിക്കുകയാണ്. പിന്നെ നോട്ടി Read More…

Movie News

പ്രണയകാല ഓര്‍മ്മകള്‍; നാനും റൗഡിതാന്റെ എട്ടാം വാര്‍ഷികം ആഘോഷിച്ച് വിഘ്‌നേഷും നയന്‍താരയും

നയന്‍താരയും വിജയ് സേതുപതിയും നായികാനായകന്മാരായി പ്രത്യക്ഷപ്പെട്ട് വന്‍വിജയം നേടിയ സിനിമയാണ് നാനും റൗഡിതാന്‍. 2015 ല്‍ പുറത്തുവന്ന സിനിമയുടെ എട്ടാം വാര്‍ഷികം ആഘോഷിച്ച് നയന്‍സും വിഘ്‌നേഷ്ശിവനും. ഇവര്‍ക്കൊപ്പം സിനിമയില്‍ നായകനായ വിജയ് സേതുപതിയും ഉണ്ടായിരുന്നു. റൊമാന്റിക് ആക്ഷന്‍ കോമഡി ഇനത്തില്‍ പെടുന്ന സിനിമ സംവിധാനം ചെയ്തത് സംവിധായകന്‍ വിഘ്‌നേഷ് ശിവനാണ്. ഹൃദയാകൃതിയിലുള്ള കേക്ക് മുറിക്കാന്‍ മൂവരും ഒത്തുചേര്‍ന്നു. വിഘ്‌നേഷ് ശിവനും നയന്‍താരയും തമ്മിലുള്ള പ്രണയകഥയുടെ ഉത്ഭവം ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് എന്നതിനാല്‍ രണ്ടുപേര്‍ക്കും സിനിമ ഏറെ Read More…

Movie News

ഒരിക്കലും മറക്കാത്ത നാലു സുഹൃത്തുക്കള്‍ ; വിജയ് സേതുപതി ഇവര്‍ക്ക് സമ്മാനം നല്‍കിയത് ആഡംബര കാര്‍

വന്നവഴികളും സഹായിച്ചവരെ മറക്കാത്ത അപൂര്‍വ്വം ചിലരിലാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഉള്‍പ്പെടുന്നത്. സൗഹൃദങ്ങളെ അദ്ദേഹം എപ്പോഴും നില നിര്‍ത്താറുണ്ട്. തന്റെ പ്രയാസകരമായ സമയങ്ങളില്‍ സഹായിച്ച സുഹൃത്തുക്കളുമായുള്ള ബന്ധം അദ്ദേഹം ഇപ്പോഴും സൂക്ഷിക്കുന്നു. സൗഹാര്‍ദ്ദത്തിന്റെ സമ്മാനമായി നാലുപേര്‍ക്ക് വിജയ് സേതുപതി വിലകൂടിയ ആഡംബര കാറുകള്‍ വാങ്ങി നല്‍കിയിട്ടുണ്ട്. ചെറിയ വേഷങ്ങള്‍ ചെയ്തു പിന്നീട് നായകനായി വളര്‍ന്നവരാണ് വിജയ് സേതുപതിയും അട്ടകത്തി ദിനേശും. വിജയ് സേതുപതിയുടെ പന്നിയാരും പത്മിനിയും എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അന്നുമുതല്‍ അട്ടകത്തി ദിനേശും വിജയ് Read More…

Movie News

വിജയ് സേതുപതി നായകനായി വീണ്ടുമെത്തുന്നു ; വെട്രിമാരന്റെ തിരക്കഥയില്‍ പൊന്‍ റാമിന്റെ സംവിധാനം

നായകനെന്നോ വില്ലനെന്നോ വ്യത്യാസമില്ലാതെ വേഷങ്ങള്‍ ചെയ്യുന്നയാളാണ് മക്കള്‍സെല്‍വന്‍ വിജയ് സേതുപതി. സിനിമയില്‍ ഏറെ കഷ്ടപ്പെട്ട് എത്തുകയും നായകനായി മാറുകയും ചെയ്ത അദ്ദേഹം അടുത്ത കാലത്തായി തിളങ്ങുന്നത് വില്ലന്‍ വേഷത്തിലാണ്. ഇളയദളപതി വിജയ് നായകനായ മാസ്റ്റര്‍ മുതല്‍ വില്ലന്‍വേഷമണിഞ്ഞ വിജയ് സേതുപതി ഷാരൂഖ് നായകനായ ജവാന്‍ വരെ അത് തുടരുകയും ചെയ്തു. എന്നാല്‍ വിജയ് സേതുപതി തന്റെ ആരാധകരെ ത്രില്ലടിപ്പിക്കുന്ന പുതിയ വിശേഷവുമായി എത്തിയിട്ടുണ്ട്. താരം നായകനായി വീണ്ടുമെത്തുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. സംവിധായകന്‍ പൊന്‍ റാമാണ് Read More…

Movie News

മകളായി അഭിനയിച്ച കൃതിഷെട്ടിയെ കാമുകിയാക്കാന്‍ വയ്യ ; നായികയെ ഒഴിവാക്കിയതിനെക്കുറിച്ച് വിജയ്‌സേതുപതി

ഏത് വേഷവും അനായാസം ചെയ്യാന്‍ കഴിയുന്ന ഇന്ത്യന്‍ സിനിമയിലെ ഒരു അസാമാന്യ നടനാണ് വിജയ് സേതുപതി. നായകന്‍ മുതല്‍ വില്ലന്‍ വരെയുള്ള എല്ലാ വേഷങ്ങളും ചെയ്തുകൊണ്ട് അദ്ദേഹം നടനെന്ന നിലയില്‍ നിരന്തരം അതിരുകള്‍ ഭേദിച്ചുകൊണ്ടിരിക്കകയാണ്. ഷാരൂഖ് ഖാന്റെ ‘ജവാന്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിന് ഷാരൂഖിനൊപ്പം തന്നെ പ്രശംസ നേടുകയാണ് വിജയ് യുടെ വില്ലനും. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ കാലുറപ്പിച്ചുകൊണ്ടിരിക്കുന്ന സെന്‍സേഷണല്‍ നടി കൃതി ഷെട്ടിയെ നായികയാക്കാനുള്ള അവസരം താരം നിഷേധിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. മുമ്പ് Read More…

Movie News

അവന്റെ മനസ് സെക്‌സിയാണ്: ഷാരുഖ് ഖാനെക്കുറിച്ച് ജവാനിലെ വില്ലന്‍ പറഞ്ഞത്

ഷാരുഖ് ഖാനും വിജയ് സേതുപതിയും നയന്‍താരയും ദീപിക പദുക്കോണും ഒന്നിച്ച ജവാന്‍ ബോക്‌സ് ഓഫീസില്‍ വന്‍ തരംഗമായിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് ശേഷമുള്ള ജവാന്‍ ടീമിന്റെ പത്രസമ്മേളനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സെപ്റ്റംബര്‍ 15 ന് മുംെബെയില്‍ വച്ചായിരുന്നു പത്രസമ്മേളനം നടന്നത്. ഷാരുഖ് ഖാനും വിജയ് സേതുപതിയും ദീപിക പദുക്കോണും പത്രസമ്മേളനത്തിലെ മുഖ്യതാരങ്ങളായി. ഷാരുഖിനെക്കുറിച്ച് വിജയ് സേതുപതി നടത്തിയ പ്രതികരണവും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. അത് ഇങ്ങനെയാണ്. അദ്ദേഹം ഒരു മാസ്സും ഒപ്പം സുന്ദരനുമാണ്. അദ്ദേഹം എവിടെ പോയാലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. Read More…

Featured Movie News

വിജയ് സേതുപതിയുടെ അമ്പതാം ചിത്രം, ആരാധകരെ ത്രില്ലടിപ്പിക്കുന്ന പോസ്റ്ററുകള്‍ പുറത്തുവിട്ട് മക്കള്‍സെല്‍വന്‍

ലോകം മുഴുവന്‍ പണംവാരി മുന്നേറുന്ന ജവാന്റെ വിജയത്തിന്റെ തിളക്കത്തിലാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. നടന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം കിട്ടുന്ന വാര്‍ത്തകളാണ് തമിഴ്‌സിനിമാ വേദിയില്‍ നിന്നും കേള്‍ക്കുന്നത്. നായകനൊപ്പം തത്തുല്യ പ്രാധാന്യമുള്ള തുടര്‍ച്ചയായ വില്ലന്‍ വേഷങ്ങള്‍ക്ക് ശേഷം വിജയ് സേതുപതി നായകനാകുന്ന പുതിയ സിനിമ വരുന്നു. ഇത് താരത്തിന്റെ അമ്പതാം ചിത്രം കൂടിയാണ്. തന്റെ അമ്പതാം ചിത്രമായ ‘മഹാരാജ’യിലൂടെ ആരാധകരുടെ ഇഷ്ടപ്പെട്ട വേഷത്തിലൂടെ മടങ്ങിവരവ് ആഘോഷിക്കാനാണ് തീരുമാനം. സെപ്തംബര്‍ 10 ന് പുറത്തുവന്ന Read More…

Movie News

ജവാനില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്കും വിജയ് സേതുപതിക്കും എത്ര രൂപ കിട്ടി ?

ഇന്ത്യ സിനിമകളില്‍ അടുത്ത കാലത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കിയ ചിത്രങ്ങളില്‍ ഒന്നാണ് ജവാന്‍. റിലീസ് ചെയ്ത് ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഷാരുഖ് ഖാനാണ് ജവാനില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഷാരൂഖിെനാപ്പം നിരവധി താരങ്ങളും ജവാനില്‍ അണിനിരന്നു. നയന്‍താര, വിജയ് സേതുപതി, പ്രിയമണി, യോഗി ബാബു, ജാഫര്‍ സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ ഉണ്ടായിരുന്നു. ജവാനില്‍ താരങ്ങള്‍ ലഭിച്ച പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹിന്ദിയില്‍ നയന്‍തരയുടെ ആദ്യ ചിത്രമാണ് ഇത് എങ്കിലും ഇതിനോടകം തമിഴില്‍ Read More…