നടൻ ഫഹദ് ഫാസിൽ ഉപയോഗിക്കുന്ന ഫോൺ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമാണ്. ഫഹദിന് സ്മാർട്ട്‌ഫോൺ ഇല്ലെന്നും ചെറിയൊരു കീപാഡ് ഫോണാണ് ഉപയോഗിക്കുന്നതെന്നും നടൻ വിനയ് ഫോർട്ട് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഫഹദിന്റെ ഫോൺ ഏതാണെന്നുള്ള അന്വേഷണത്തിലായിരുന്നു ആരാധകർ. നസ്‌ലെൻ നായകനാകുന്ന ‘മോളിവുഡ് ടൈംസി’ന്റെ പൂജ ചടങ്ങുകൾക്ക് എത്തിയപ്പോഴാണ് ഫഹദിന്റെ ഫോൺ ഉപയോഗിക്കുന്ന ചിത്രങ്ങൾ വൈറലായത്. ഒരു കീപാഡ് ഫോൺ ഉപയോഗിക്കുന്ന ഫഹദിന്റെ ചിത്രങ്ങൾ ആരാധകരെ അത്ഭുതപ്പെടുത്തി. താരത്തിന്റെ ഈ ലാളിത്യത്തെ പലരും Read More…

